പാറക്കെട്ടില്‍ കുടുങ്ങിയ 19 കാരനെ  കര്‍ണാടകയില്‍ വ്യോമസേന രക്ഷപ്പെടുത്തി

ബെംഗളൂരു- മൈസുരുവിലെ നന്ദി ഹില്‍സിലെ പാറക്കെട്ടിലേക്ക് വീണ 19 കാരനെ വ്യോമസേനയും ചിക്കബെല്ലാപ്പൂര്‍ പോലീസും ചേര്‍ന്ന് സാഹസികമായി രക്ഷപ്പെടുത്തി. 300 അടി താഴ്ചയിലേക്ക് വീണ യുവാവിനെ ഞായറാഴ്ച വൈകിട്ടാണ് ഹെലികോപ്റ്ററില്‍ രക്ഷപ്പെടുത്തിയത്.രക്ഷപ്പെടുത്തുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. യുവാവ് എങ്ങനെയാണ് പാറക്കെട്ടിലേക്ക് വീണതെന്ന് വ്യക്തമല്ല. പാലക്കാട് ചെറാട് കുമ്പാച്ചി മലയില്‍ കുടുങ്ങിയ ആര്‍.ബാബുവിനെയും  സൈനമാണ്  രക്ഷപ്പെടുത്തിയത്. 
 

Latest News