മകളും സുഹൃത്തും ചേര്‍ന്ന് അമ്മയെ കൊന്നു, പിടിയില്‍

ന്യൂദല്‍ഹി- മകളെ തള്ളിപ്പറയുമെന്ന് ഭീഷണിപ്പെടുത്തുകയും പണം നല്‍കാന്‍ വിസമ്മതിക്കുകയും ചെയ്തതിനെ തുടര്‍ന്ന് 55 കാരിയായ സ്ത്രീയെ മകളും സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തിയതായി പോലീസ്. കവര്‍ച്ചയെ ചെറുക്കുന്നതിനിടെ അജ്ഞാതര്‍ ഇവരെ കൊലപ്പെടുത്തുകയായിരുന്നെന്നാണ് നേരത്തെ പ്രതികള്‍ പോലീസിനോട് പറഞ്ഞത്.

സുധാ റാണി എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. ഇവരുടെ മകള്‍ ദേവയാനി (24), കൂട്ടുപ്രതി കാര്‍ത്തിക് ചൗഹാന്‍ എന്നിവരാണ് അറസ്റ്റിലായത്.

ശനിയാഴ്ച രാത്രി സൗത്ത് ദല്‍ഹിയിലെ അംബേദ്കര്‍ നഗറിലെ വീട്ടില്‍ കഴുത്തില്‍ മുറിവുകളോടെ സുധയെ കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അവര്‍ പ്രദേശത്ത് ഒരു കട നടത്തിയിരുന്നതായും ബി.ജെ.പി പ്രവര്‍ത്തകയാണെന്നും 2007 ലെ എം.സി.ഡി തിരഞ്ഞെടുപ്പില്‍ അംബേദ്കര്‍ നഗറില്‍നിന്ന് മത്സരിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

 

Latest News