ന്യൂദല്‍ഹി- റഷ്യയും ഉക്രെയ്‌നും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍, ഉക്രെയ്‌നിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരുടെ കുടുംബങ്ങളോട് ഇന്ത്യയിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടതായി എംബസി വൃത്തങ്ങള്‍ അറിയിച്ചു. ഈ ആഴ്ച രണ്ടാം തവണയാണ് മുന്നറിയിപ്പ്. ഉക്രെയ്നില്‍ താമസിക്കുന്നത് തീര്‍ത്തും അനിവാര്യമല്ലെങ്കില്‍ താല്‍ക്കാലികമായി വിടാന്‍ എല്ലാ പൗരന്മാരോടും ആവശ്യപ്പെട്ടു.
ഉക്രെയ്‌നിലെ ഇന്ത്യന്‍ എംബസി ഇന്ത്യന്‍ പൗരന്മാരോട് അവരുടെ താമസം അനിവാര്യമല്ലെങ്കില്‍ താല്‍ക്കാലികമായി കിഴക്കന്‍ യൂറോപ്യന്‍ രാജ്യം വിടാന്‍ ആവശ്യപ്പെട്ടു.
ഉക്രെയ്ന്‍ പ്രതിസന്ധിയെച്ചൊല്ലി നാറ്റോ രാജ്യങ്ങളും റഷ്യയും തമ്മിലുള്ള സംഘര്‍ഷം വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് ഉപദേശം.
'ഉക്രെയ്‌നിലെ സ്ഥിതിയുമായി ബന്ധപ്പെട്ട് വലിയ പിരിമുറുക്കങ്ങളും അനിശ്ചിതത്വങ്ങളും തുടരുന്നതിനാല്‍, താമസം അനിവാര്യമല്ലെന്ന് കരുതുന്ന എല്ലാ ഇന്ത്യന്‍ പൗരന്മാരോടും എല്ലാ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളോടും ഉക്രെയ്ന്‍ താല്‍ക്കാലികമായി വിടാന്‍ നിര്‍ദ്ദേശിക്കുന്നു-എംബസി പറഞ്ഞു.