ധാക്ക- ഇന്ത്യയിലെ ഹിജാബ് വിവാദത്തില്‍ പൊരുതുന്ന മുസ്ലിം വിദ്യാര്‍ഥിനികള്‍ക്ക് പിന്തണ പ്രഖ്യാപിച്ച് ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ പ്രകടനം. കര്‍ണാകടയില്‍ ഹിജാബ് ധരിച്ച വിദ്യാര്‍ഥനികള്‍ക്ക് പ്രവേശനം നിഷേധിച്ചതില്‍ ഇന്ത്യയുടെ വിവാദ ഭാഗങ്ങളില്‍ പ്രതിഷേധം തുടരുന്നതിനിടെയാണ് വിദേശരാജ്യങ്ങളിലും പ്രകടനം.
ഹിജാബ ഞങ്ങളുടെ മതചട്ടം, അത് നിരോധിക്കാന്‍ ആര്‍ക്കും അവകാശമില്ല തടുങ്ങിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി ധാക്കയില്‍നടന്ന പ്രകടനത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.
Protest rally at Dhaka, Bangladesh in solidarity with Indian Muslim girls fighting for their rights of wearing HIJAB at educational institutes. #HijabRow #HijabisOurRight pic.twitter.com/HmtyDQ7ozE
— Rubina Afak #HijabisOurRight (@RubinaAfakInd) February 20, 2022