Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സ്‌കൂളിൽ ഹിജാബ് വിലക്കിയിട്ടില്ലെന്ന് മാനന്തവാടി സ്‌കൂൾ പ്രധാനധ്യാപിക

കൽപ്പറ്റ- മാനന്തവാടി ലിറ്റിൽ ഫ്‌ളവർ യു.പി സ്‌കൂളിൽ കുട്ടികൾക്ക് ഹിജാബ്,തട്ടം,ഷോൾ എന്നിവ ധരിക്കുന്നതിൽ നിരോധനം ഏർപ്പെടിത്തിയിട്ടില്ലെന്ന് പ്രധാനാധ്യാപിക. നിരോധനം ഏർപ്പെടുത്തി എന്നത് അടിസ്ഥാനരഹിതമാണെന്നും പ്രധാനാധ്യാപിക അറിയിച്ചു. ഈ വർഷം സ്‌കൂളിൽ ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പിലാക്കിയിട്ടുണ്ട്. കുട്ടികൾക്ക് ഷാളും മാസ്‌കും ഒരുമിച്ച് ധരിച്ച് ക്ലാസിൽ ഇരിക്കുന്നതിനുള്ള ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനുവേണ്ടി ക്ലാസുകൾ സന്ദർശിച്ചപ്പോൾ ഷാൾ ഒഴിവാക്കാമല്ലോ എന്ന് പറഞ്ഞിട്ടുണ്ടെന്നും  ഒരു കുട്ടിയോടും വ്യക്തിപരമായി ഷാൾ ഉപയോഗിക്കരുത് എന്ന രീതിയിൽ പറയുകയോ ഷാളിന്റെ ഉപയോഗം സ്‌കൂളിൽ വിലക്കുകയോ ചെയ്തിട്ടില്ലെന്നും പ്രധാനാധ്യാപിക പറഞ്ഞു. 
പരാതി ഉന്നയിച്ച വ്യക്തിയുടെ കുട്ടി  പ്രസ്തുത ദിവസത്തിലും തുടർന്നുള്ള ദിവസങ്ങളിലും ക്ലാസ്സിൽ ഹാജരായിട്ടില്ല. കുട്ടി ജലദോഷം ആയതിനാലാണ് ക്ലാസിൽ ഹാജരാകാത്തത് എന്നാണ് ക്ലാസ് ടീച്ചർ അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത്. മറ്റാരോ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കാതെയാണ് അദ്ദേഹം ഈ പരാതിയുമായി മുന്നോട്ടു പോകുന്നത്. കുട്ടികളുടെ  സുരക്ഷയെക്കരുതി സ്വർണാഭരണങ്ങളുടെ ഉപയോഗം സ്‌കൂളിൽ വിലക്കിയിട്ടുണ്ട്. എങ്കിലും രക്ഷിതാക്കളുടെ താൽപര്യപ്രകാരം  പ്രത്യേക സന്ദർഭങ്ങളിൽ അനുവാദം നൽകാറുണ്ടെന്നും പ്രധാന അദ്ധ്യാപിക അറിയിച്ചു. തികച്ചും അടിസ്ഥാന രഹിതമായ ആരോപണങ്ങളുടെ  അടിസ്ഥാനത്തിലാണ് ഇത്തരമൊരു പരാതി ഉന്നയിക്കപ്പെട്ടിട്ടുള്ളതെന്നും,വസ്തുത മനസിലാക്കി പ്രതികരിക്കണമെന്ന് അഭ്യർഥിക്കുന്നതായും അവർ അറിയിച്ചു. 

Latest News