Sorry, you need to enable JavaScript to visit this website.

കുഞ്ഞാലിക്കുട്ടിയുമായുള്ള കൂടിക്കാഴ്ചയിൽ അസ്വാഭാവികതയില്ല-ജലീൽ

മലപ്പുറം- മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുമായി നടത്തിയ സംഭാഷണത്തിൽ അസ്വാഭാവികമായി ഒന്നുമില്ലെന്ന് ഡോ.കെ.ടി ജലീൽ എം.എൽ.എ. കഴിഞ്ഞ ദിവസം ഒരു വിവാഹ ചടങ്ങിൽ ഇരുവരും സംസാരിച്ചത് വാർത്തയായിരുന്നു. ഈ പശ്ചാതലത്തിലാണ് വിശദീകരണവുമായി ജലീൽ രംഗത്തെത്തിയത്. 
രാഷ്ട്രീയ നിലപാടുകളും സൗഹൃദങ്ങളും വേറെയാണെന്നും പൊതു രംഗത്തുള്ളവർ പരസ്പരം കാണുന്നതിലും സംസാരിക്കുന്നതിലും അസ്വാസ്വാഭാവികമായി ഒന്നുമില്ലെന്നും ജലീൽ പറഞ്ഞു. ഇടതുപക്ഷ രാഷ്ട്രീയത്തിന് കരുത്ത് പകരലാണ് സമകാലിക സാഹചര്യത്തിൽ ചിന്തിക്കുന്നവരുടെ  ധർമ്മം. ഭൂരിപക്ഷ വർഗീയത തിമർത്താടുമ്പോൾ മതേതരവാദികൾക്കും ന്യൂനപക്ഷ വിഭാഗങ്ങൾക്കും വിശ്വസിച്ച് അണിനിരക്കാവുന്ന പക്ഷം ഇടതുപക്ഷമാണ്. 
മർദ്ദിത - ന്യൂനപക്ഷ സമുദായങ്ങളും അധസ്ഥിത പിന്നോക്ക വിഭാഗങ്ങളും ഈ യാഥാർത്ഥ്യം മനസ്സിലാക്കി ഒറ്റക്കും കൂട്ടായും ശരിയായ ദിശയിലേക്ക് വരുന്നുണ്ട്. ഭാവിയിൽ അത് ശക്തിപ്പെടുകയും പൂർണ്ണത പ്രാപിക്കുകയും ചെയ്യും. 
അന്ന് ഫാഷിസ്റ്റുകൾ മാത്രം ഒരു ചേരിയിലും ഫാഷിസ്റ്റ് വിരുദ്ധരെല്ലാം മറു ചേരിയിലുമായി അണിനിരക്കും. അധികം വൈകാതെ അതു സംഭവിക്കുക തന്നെ ചെയ്യും. അങ്ങിനെ കേരളം ഇന്ത്യക്ക് വഴികാട്ടുമെന്നും ജലീൽ പറഞ്ഞു. 

Latest News