ഗവർണറെ പുറത്താക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം വേണം- കേരളം

തിരുവനന്തപുരം- ഗവർണറെ പുറത്താക്കാൻ സംസ്ഥാന സർക്കാറിന് അധികാരം നൽകണമെന്ന് കേരള ഗവൺമെന്റ് ശുപാർശ. ഭരണഘടനാ ലംഘനം, ചാൻസലർ പദവിയിൽ വീഴ്ച, ക്രിമിനൽ പ്രോസിക്യൂഷൻ നടപടികളിൽ വീഴ്ച എന്നിവ ഉണ്ടായാൽ നിയമസഭയ്ക്കു ഗവർണറെ പുറത്താക്കാൻ അധികാരം ഉണ്ടാകണമെന്നാണ് കേന്ദ്രസംസ്ഥാന ബന്ധങ്ങളിൽ വരുത്തേണ്ട മാറ്റം സംബന്ധിച്ച് പഠിച്ച റിട്ട.ജസ്റ്റിസ് മദൻ മോഹൻ പൂഞ്ചി റിപ്പോർട്ടിനു മറുപടിയായി ശുപാർശ നൽകിയത്. ഗവർണറെ പദവിയിൽനിന്നു തിരിച്ചുവിളിക്കാനുള്ള അവസരം ഉണ്ടാകണമെന്നും ഗവർണറുടെ നിയമനം സർക്കാരുമായി ആലോചിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. 

Latest News