വെപ്പുമുടിയില്‍ ഒളിപ്പിച്ച 33 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

വരാണസി- വെപ്പുമുടിക്കുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ചുവച്ച് യുഎഇയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്ന് വരാണസി എയര്‍പോര്‍ട്ടില്‍ 33 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം പിടികൂടി. ഷാര്‍ജയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യാ വിമാനത്തിലെ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം പിടിച്ചത്. സ്വര്‍ണം കുഴമ്പ് രൂപത്തിലാക്കി പരത്തി പൊതിഞ്ഞ ശേഷം തലയിലെ വെപ്പുമുടിക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. ഇതിനായി തലയിലെ മുടി വടിച്ച കളഞ്ഞാണ് വെപ്പുമുടി വച്ചതെന്നും അധികൃതര്‍ അറിയിച്ചു. 646 ഗ്രാം സ്വര്‍ണമാണ് കടത്തിയത്. വിപണിയില്‍ 32.97 ലക്ഷം വിലവരുമിതിന്. 

ഇതേ വിമാനത്തിലെ മറ്റൊരു യാത്രക്കാരനില്‍ നിന്ന് 12.14 ലക്ഷം രൂപ വിലവരുന്ന 238.2 ഗ്രാം സ്വര്‍ണവും അധികൃതര്‍ പിടികൂടി. പെട്ടി പൊതിയാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് പൊതിയുടെ മടക്കുകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഇത്.
 

Latest News