VIDEO കൊടുങ്കാറ്റില്‍ രണ്ടു വിമാനങ്ങള്‍ സുരക്ഷിതമായി ഇറക്കി; എയര്‍ ഇന്ത്യാ പൈലറ്റുമാര്‍ക്ക് കയ്യടി

ലണ്ടന്‍- ലണ്ടനില്‍ ആഞ്ഞുവീശിയ യുനിസ് കൊടുങ്കാറ്റിനെ തുടര്‍ന്ന് ഹീത്രൂ വിമാനത്താവളത്തില്‍ നുറു കണക്കിന് വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യാതെ വഴിമാറിപ്പോയപ്പോള്‍ രണ്ട് എയര്‍ ഇന്ത്യാ വിമാനങ്ങള്‍ സുരക്ഷിതമായി നിലത്തിറക്കിയ പൈലറ്റുമാര്‍ക്ക് കയ്യടി. ഇവരുടെ വൈദഗ്ധ്യത്തെ എയര്‍ ഇന്ത്യയും അഭിനന്ദിച്ചു. വെള്ളിയാഴ്ച ഉച്ച തിരിഞ്ഞാണ് എയര്‍ ഇന്ത്യ പൈലറ്റുമാര്‍ തങ്ങള്‍ പറത്തിയിരുന്നു ബോയിങ് ഡ്രീംലൈനര്‍ വിമാനങ്ങള്‍ വിദഗ്ധമായി നിലത്തിറക്കിയത്. ക്യാപ്റ്റന്‍മാരായ അര്‍ചിത് ഭരദ്വാജ്, ആദിത്യ റാവു എന്നിവരാണ് തങ്ങളുടെ വൈദഗ്ധ്യം തെളിയിച്ചത്.

ഇംഗ്ലണ്ടില്‍ ഇതുവരെ രേഖപ്പെടുത്തപ്പെട്ട ഏറ്റവും വേഗതയേറിയ കൊടുങ്കാറ്റായ യുനിസ് കാരണം നൂറുകണക്കിന് വിമാനങ്ങളാണ് വഴിമാറ്റി വിടുകയോ റദ്ദാക്കുകയോ ലാന്‍ഡിങ് വൈകിപ്പിക്കുകയോ ചെയ്തത്. നിരവധി കെട്ടിടങ്ങളുടെ മേല്‍ക്കൂരയും മരങ്ങളും നശിപ്പിച്ച കൊടുങ്കാറ്റ് നിരവധി വാഹനങ്ങളേയും തകര്‍ത്തിട്ടുണ്ട്.

ഹീത്രൂവിലെ 27എല്‍ റണ്‍വേയില്‍ എയര്‍ ഇന്ത്യാ വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്യുന്ന ദൃശ്യങ്ങള്‍ ബിഗ് ജെറ്റ് ടിവി എന്ന യുടൂബ് ചാനല്‍ ലൈവായി കാണിച്ചു. ഈ വിഡിയോ പിന്നീട് വൈറലായി.
 

Latest News