തൃശൂർ- കൊടുങ്ങല്ലൂരിൽ ഒരു കുടുംബത്തിലെ നാലു പേർ മരിച്ച നിലയിൽ. കൊടുങ്ങല്ലൂർ ഉഴവൂർകടവിലാണ് സംഭവം. സോഫ്റ്റ് വെയർ എൻജിനീയർ ആഷിഫ്(40), ഭാര്യ അസീറ(34) അസറ ഫാത്തിമ(13)അനോസിസ(8) എന്നിവരാണ് മരിച്ചത്. വീട്ടിൽ കാർബൺ ഡയോക്‌സൈഡ് നിറച്ചുവെച്ച് വിഷവാതകം ശ്വസിച്ചാണ് മരിച്ചത്. വീടിന്റെ ജനലുകൾ ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ചിരുന്നു. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യക്ക് കാരണം എന്നാണ് നിഗമനം. ആത്മഹത്യ കുറിപ്പും പോലീസ് കണ്ടെത്തി.