തൊഴിൽ തരൂ, രാജ്‌നാഥ് സിംഗിന്റെ തെരഞ്ഞെടുപ്പ് റാലിക്കിടെ മുദ്രാവാക്യം വിളികൾ

ന്യൂദൽഹി-  കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് നയിക്കുന്ന ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് റാലിയിൽ തൊഴിൽ രഹിതരായ യുവാക്കളുടെ മുദ്രാവാക്യം വിളികൾ. സൈന്യത്തിൽ നിയമനം നൽകുക, ഞങ്ങളുടെ ആവശ്യം അംഗീകരിക്കുക തുടങ്ങിയ മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിഷേധം. യു.പിയിലെ ഗോണ്ടയിലായിരുന്നു സംഭവം. മുദ്രാവാക്യം വിളിയെ തുടർന്ന് രാജ്‌നാഥിന്റെ പ്രസംഗം തടസപ്പെട്ടു. തുടർന്ന് വിഷമിക്കേണ്ടെന്നും പ്രശ്‌നം പരിഹരിക്കുമെന്നും രാജ്‌നാഥ് പറഞ്ഞു. നിങ്ങളുടെ പ്രശ്‌നം തങ്ങളുടേത് കൂടിയാണെന്നും കോവിഡ് കാരണം പ്രതിസന്ധിയുണ്ടായതാണെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. യു.പിയിൽ ബി.ജെ.പിയെ വീണ്ടും അധികാരത്തിലെത്തിച്ചാൽ ഹോളി, ദീപാവലി സമയത്ത് എല്ലാവർക്കും സൗജന്യ പാചകവാതകം നൽകുമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
 

Latest News