Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ദാവൂദ് ഇബ്രാഹിം ഇന്ത്യയിൽ ആക്രമണത്തിന് പദ്ധതിയിട്ടെന്ന് എൻ.ഐ.എ

ന്യൂദൽഹി- പിടികിട്ടാപ്പുള്ളി ദാവൂദ് ഇബ്രാഹിം ഇന്ത്യയിൽ ആക്രമണത്തിന് പദ്ധതിയിട്ടതായി എൻഐഎ. വിവിധ സ്ഥലങ്ങളിൽ സംഘർഷവും സ്‌ഫോടന പരമ്പരകളും നടത്താൻ പദ്ധതിയിട്ടെന്നാണ് എൻഐഎ രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ വ്യക്തമാക്കുന്നു. ദൽഹി, മുംബൈ നഗരങ്ങളാണ് പ്രധാനമായും ലക്ഷ്യമിട്ടത്. കൂടാതെ രാജ്യത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കൾ, വ്യവസായ പ്രമുഖർ തുടങ്ങിയവരും ഡി കമ്പനി തയ്യാറാക്കിയ ഹിറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് എൻഐഎ വ്യക്തമാക്കുന്നു.
    രാജ്യത്ത് ഭീകരപ്രവർത്തനത്തിനും സംഘർഷങ്ങൾ ഉണ്ടാക്കാനുമായി ഹവാല മാർഗത്തിലൂടെ ദാവൂദ് ഇബ്രാഹിം സംഘം പണം എത്തിക്കുന്നതായും എൻഐഎ പറയുന്നു. ഇതുസംബന്ധിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് എൻഐഎ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. സാമ്പത്തിക തട്ടിപ്പുകേസിൽ ദാവൂദ് ഇബ്രാഹിമിനും കൂട്ടാളികൾക്കുമെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസെടുത്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി താനെ ജയിലിൽ കഴിയുന്ന ദാവൂദ് ഇബ്രാഹിമിന്റെ സഹോദരൻ ഇഖ്ബാൽ കസ്‌കറെ ഇഡി ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിരുന്നു. കഴിഞ്ഞദിവസം ഇഡി ദാവൂദുമായി ബന്ധമുള്ളവരുടെ വീടുകളിലും സ്ഥാപനങ്ങളിലും വ്യാപക റെയ്ഡ് നടത്തിയിരുന്നു. ദാവൂദിന്റെ സഹോദരി ഹസീന പാർക്കറുടെ മകന്റെ വീട്ടിലും പരിശോധന നടത്തി. കൂടാതെ, ദാവൂദിന്റെ ഏറ്റവും അടുത്ത അനുയായി ഛോട്ടാ ഷക്കീലുമായി ബന്ധമുള്ള മറ്റു പത്തു സ്ഥലങ്ങളിലും റെയ്ഡ് നടത്തിയിരുന്നു.
 

Latest News