ഇടതുമുന്നണിയിലെ പ്രശ്‌നത്തിൽ തന്റെ പേര് വലിച്ചിഴക്കുന്നു-ഗവർണർ

ന്യൂദൽഹി- കേരളത്തിൽ മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് നിയമനത്തിന് എതിരെ വീണ്ടും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇരുപതിലേറെ പേരാണ് ഓരോ മന്ത്രിമാരുടെയും പേഴ്‌സണൽ സ്റ്റാഫിലുള്ളതെന്നും രണ്ടു വർഷം കൂടുമ്പോൾ സ്റ്റാഫിനെ മാറ്റി പെൻഷൻ നൽകുകയാണെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ഇടതുമുന്നണിയിലെ പ്രശ്‌നങ്ങൾക്ക് തന്റെ പേര് വലിച്ചിഴക്കുകയാണെന്നും ഗവർണർ പറഞ്ഞു. ഗവർണർ ബ്ലാക്ക്‌മെയിൽ ചെയ്യുകയാണെന്ന സി.പി.ഐ നേതാവ് കാനം രാജേന്ദ്രന്റെ അഭിപ്രായത്തെ പറ്റി പറയുമ്പോഴാണ് ഗവർണർ ഇങ്ങിനെ പ്രതികരിച്ചത്. കേരളത്തിലെ രാജ്ഭവനാണ് രാജ്യത്തെ മുഴുവൻ രാജ്ഭവനുകളിലേക്കാളും കുറഞ്ഞ ജീവനക്കാരുള്ളതെന്നും ഗവർണർ പറഞ്ഞു.
 

Latest News