ബിഹാറില്‍ നിര്‍ത്തിയിട്ട ട്രെയിന് തീപ്പിടിച്ചു, ദുരന്തമൊഴിവായി

പട്ന- ബിഹാറിലെ മധുബനി റെയല്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രയിനിന്റെ കോച്ചുകള്‍ക്ക് തീപിടിച്ചു. സ്വതന്ത്ര സേനാനി സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസിന്റെ കോച്ചിലാണ് തീ പടര്‍ന്നുപിടിച്ചത്. യാത്ര അവസാനിപ്പിച്ച ശേഷം സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുന്ന സമയത്താണ് സംഭവം. വലിയൊരു ദുരന്തമാണ് ഒഴിവായത്.
ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം തീ നിയന്ത്രണവിധേയമാക്കാനായെന്നാണ് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ അറിയിച്ചിരിക്കുന്നത്. പത്ത് മണിയോടെ തന്നെ തീയണക്കാനായെന്നും യാത്രക്കാര്‍ക്ക് യാതൊരുവിധ അത്യാഹിതങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും റെയില്‍വേ അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം എന്താണെന്ന കാര്യത്തില്‍ വ്യക്തതയില്ല. കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ശേഷം മാത്രമേ ഇതില്‍ വ്യക്തത ലഭിക്കുകയുള്ളുവെന്ന് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.

 

Latest News