Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സ്മാർട്ട് ഫോണുകളും പരിസ്ഥിതി നശിപ്പിക്കുന്നു 

സ്മാർട്ട് ഫോണുകളും ഡാറ്റാ സെന്ററുകളും ഭാവിയിൽ പരിസ്ഥിതിക്ക് ഏറെ ദോഷം ചെയ്യുന്ന വിവര വിനിമയ സാങ്കേതിക വിദ്യകളായി മാറുമെന്ന് പഠനം. 
സ്മാർട്ട് ഫോണുകൾ, ലാപ്‌ടോപ്പുകൾ, ടാബ്ലറ്റുകൾ, ഡെസ്‌ക്ടോപ് കംപ്യൂട്ടറുകൾ, ഡാറ്റാ സെന്ററുകൾ, ആശയവിനിമയ ശൃംഖലകൾ എന്നിവിടങ്ങളിൽ നിന്നുണ്ടാകുന്ന കാർബൺ പ്രസരണത്തെ കുറിച്ച് പഠിച്ച കാനഡയിലെ മക് മാസ്റ്റർ സർവകലാശാലയിലെ ഗവേഷകരുടേതാണ് നിരീക്ഷണം. 2005 മുതലുള്ള കാർബൺ പ്രസരണമാണ് പഠന വിധേയമാക്കിയത്. 
കാർബൺ പ്രസരണത്തിൽ വിവര വിനിമയ സാങ്കേതിക വിദ്യക്ക് പ്രതീക്ഷിച്ചതിനേക്കാളും പങ്കുണ്ടെന്ന് ജേണൽ ഓഫ് ക്ലീനർ പ്രൊഡക്ഷനിൽ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോർട്ടിൽ പറയുന്നു. ഇപ്പോൾ അത് 1.5 ശതമാനം മാത്രമാണ്. ഈ നില തുടർന്നാൽ വിവര വിനിമയ സാങ്കേതിക വിദ്യയിൽ നിന്നുള്ള ആഗോള തലത്തിലുള്ള കാർബൺ പ്രസരണത്തിന്റെ തോത് 14 ശതമാനമായി ഉയരും. ലോകത്ത് ഗതാഗത മേഖലയിൽ നിന്നുള്ള കാർബൺ പ്രസരണത്തിന്റെ പകുതിയോളം വരും ഇതെന്ന് മക് മാസ്റ്റർ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ ലോട്ഫി ബെൽഖിർ പറയുന്നു. 
സന്ദേശങ്ങൾ അയക്കുമ്പോഴും ഫോൺ ചെയ്യുമ്പോഴും വീഡിയോകൾ അപ്‌ലോഡ് ചെയ്യുമ്പോഴും ഡൗൺലോഡ് ചെയ്യുമ്പോഴുമെല്ലാം അത് സാധ്യമാക്കുന്നത് ഡാറ്റാ സെന്ററുകളാണ്. ടെലികമ്മ്യൂണിക്കേഷൻ ശൃംഖലകളും ഡാറ്റാ സെന്ററുകളും ഇതിനായി ധാരാളം ഊർജം ചെലവഴിക്കുന്നുണ്ട്. ഭൂരിഭാഗം ഡാറ്റാ സെന്ററുകളും ഫോസിൽ ഇന്ധനങ്ങളിൽ നിന്ന് ഉൽപാദിപ്പിക്കുന്ന ഊർജമാണ് ഉപയോഗിക്കുന്നത്.  പരിസ്ഥിതിക്ക് ഏറെ ദോഷം ചെയ്യുന്ന ഉപകരണമായി സ്മാർട്ട്‌ഫോണുകൾ മാറുമെന്നാണ് മുന്നറിയിപ്പ്. സ്മാർട്ട് ഫോണുകളുടെ ഉൽപാദന പ്രക്രിയയിൽ വലിയ അളവിൽ കാർബൺ പ്രസരണം ഉണ്ടാകുന്നുണ്ട്. സ്മാർട്ട് ഫോൺ ചിപ്പും മദർ ബോഡും നിർമിക്കുന്നതിനാണ് കൂടുതൽ ഊർജം വേണ്ടിവരുന്നത്. ഇവ അധികം ഈടുനിൽക്കാത്തവയായതിനാൽ  മാലിന്യങ്ങൾ വർധിക്കാനും കാരണമാവുന്നു. ആശയവിനിമയ ഡാറ്റാ സെന്ററുകൾ പുനരുപയോഗ ഊർജ സ്രോതസ്സുകൾ ഉപയോഗിക്കാൻ തുടങ്ങണമെന്നാണ് നിർദേശം.  
 

Latest News