ഇടുക്കി-പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 65 കാരനെ അഞ്ചുവര്‍ഷം തടവിനും 15000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. സൂര്യനെല്ലി സിങ്കുകണ്ടം മുനിയപ്പനെയാണ് ശിക്ഷിച്ചത്. 2018 ലാണ് കേസിനാസ്പദ സംഭവം. അന്വേഷണത്തില്‍ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു. കട്ടപ്പന ഫാസ്റ്റ് ട്രാക്ക് കോടതി സ്പെഷ്യല്‍ ജഡ്ജ് ഫിലിപ്പ് തോമസാണ് വിധി പറഞ്ഞത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. സുസ്മിത ജോണ്‍ ഹാജരായി.