Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ചെടികളിൽനിന്ന് വൈദ്യുതി 

ചെടികളിൽനിന്ന് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള പദ്ധതിയുമായി നെതർലാന്റ്‌സിലെ ഗവേഷക ഡോ.മാർജൊലൈൻ ഹെൽഡർ ഇന്ത്യയിൽ. ചെടികളിൽനിന്ന് ഇലക്ട്രോണുകൾ പുറത്തെടുത്ത് വൈദ്യുതിയാക്കി മാറ്റുന്ന ഇവരുടെ ഇന്ത്യയിലെ ആദ്യ പദ്ധതി ആന്ധ്രപ്രദേശിലാണ് ആരംഭിക്കുന്നത്. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ക്ഷണപ്രകാരം എത്തിയ ഡോ. ഹെൽഡർ ഇന്ത്യയിൽ തന്റെ സംരംഭത്തിനു വലിയ സാധ്യതയാണ് കാണുന്നത്. കഴിഞ്ഞ വർഷം ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ വെച്ചാണ് അവരുടെ പുതിയ ആശയം നായിഡുവിനു മുന്നിൽ അവതരിപ്പിച്ചത്. പദ്ധതിയുടെ വിശദാംശങ്ങൾ അവതരിപ്പിക്കാനത്തിയ അവർക്ക് വിശാഖപട്ടണത്തെ നന്നായി ബോധിച്ചു. നഗരത്തിന്റെ സൗന്ദര്യവും ശുചിത്വവുമാണ് അവരെ ആകർഷിച്ചത്. 
ചെടികളിൽനിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുകയെന്ന നവീന ആശയം യാഥാർഥ്യമാക്കാൻ 2007 ൽ ആരംഭിച്ച സ്റ്റാർട്ടപ്പ് ആറു വർഷത്തിനു ശേഷം വാണിജ്യ വിജയം കൈവരിച്ചിരുന്നു. ഭാവി സാങ്കേതിക വിദ്യകളെ കുറിച്ച് ഈയിടെ നടന്ന സി.ഐ.ഐ സെമിനാറിൽ ഡോ. ഹെൽഡർ സംബന്ധിച്ചിരുന്നു. 
ഹോട്ടലുകളിലും വാണിജ്യ കേന്ദ്രങ്ങളിലും വിളക്കുകൾ പ്രകാശിപ്പിക്കാനാണ് തുടക്കത്തിൽ ചെടികളിൽനിന്ന് വൈദ്യുതി കണ്ടെത്തുന്നതെങ്കിലും വലിയ സാധ്യതയുണ്ടെന്ന ആത്മവിശ്വാസത്തിലാണ് അവർ. ഡോ.ഹെൽഡറുടെ പ്ലാന്റ്-ഇ എന്ന സ്ഥാപനത്തിന് ഇപ്പോൾ ഏഴ് മുഴുസമയ ജീവനക്കാരും 13 പങ്കാളികളുമാണുള്ളത്.
ഗ്രാൻഡായി ലഭിച്ച രണ്ടര ലക്ഷം യൂറോയുമായാണ് നവീന സംരംഭം ആരംഭിച്ചതെന്നും ഇനി യു.കെ, ലക്‌സംബർഗ്, ഫ്രാൻസ് എന്നിവിടങ്ങളിലെ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ലൈസൻസിംഗ് മോഡലുകൾ ആരംഭിക്കുമെന്നും ഡോ. ഹെൽഡർ പറഞ്ഞു. ഇപ്പോൾ 30 ലക്ഷം യൂറോയുടെ ബിസിനസുണ്ട്. കാർബൺ കുറയ്ക്കാൻ കൂടി ചെടികളുടെ വിദ്യ ഉപയോഗിക്കാമെന്നും അവർ കൂട്ടിച്ചേർത്തു. 

Latest News