വ്യക്തിവിവരങ്ങള്‍ ചോര്‍ത്തിയെന്ന് നടി സണ്ണി ലിയോണ്‍

മുംബൈ- സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയതായും പാന്‍ കാര്‍ഡ് ഉപയോഗിച്ച് വായ്പയെടുത്തതായും നടി സണ്ണി ലിയോണ്‍. ഫിന്‍ടെക് പ്ലാറ്റ്‌ഫോമായ ധനി സ്‌റ്റോക്‌സില്‍ സംഭവിച്ച വീഴ്ചക്കെതിരെ ട്വീറ്റ് ചെയ്ത നടി പ്രശ്‌നം പരിഹരിക്കപ്പെട്ടതായി പിന്നീട് മറ്റൊരു ട്വീറ്റില്‍ അറിയിച്ചു.
പ്രശ്‌നം പരിഹരിക്കാന്‍ കമ്പനി ഒന്നും ചെയ്തില്ലെന്ന് കുറ്റപ്പെടുത്തിയാണ് സണ്ണി ലിയോണ്‍ ആദ്യം ഇന്ത്യാ ബുള്‍സ് സെക്യൂരിറ്റീസിനേയും ഇന്ത്യാ ബുള്‍സ് ഹോം ലോണ്‍സിനേയും ടാഗ് ചെയ്തിരുന്നത്. ഇന്ത്യാബുള്‍സ് ഇപ്പോള്‍ ധനി സ്‌റ്റോക്‌സ് എന്ന പേരിലാണ് അറിയപ്പെടുന്നത്. തന്റെ പാന്‍ കാര്‍ഡും വ്യക്തി വിവരങ്ങളും ഉപയോഗിച്ച് രണ്ടായിരം രൂപ വായ്പയെടുത്തുവെന്നാണ് നടി പരാതിപ്പെട്ടിരുന്നത്.  
ഇനിയിത് മറ്റൊരാള്‍ക്കും സംഭവിക്കരുതെന്ന് കൂടി പറഞ്ഞാണ് കമ്പനി സഹായിച്ചതായി പിന്നീട് നടി തിരുത്തിയത്.

 

Latest News