ന്യൂദൽഹി- ഇന്ത്യ ജനിച്ചത് 1947-ൽ അല്ലെന്നും അതിന് ശേഷവും രാജ്യം ഒട്ടേറെ അനുഭവിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പഞ്ചാബിൽ സിക്ക് നേതാക്കളുമായി സംസാരിക്കുകയായിരുന്നു മോഡി. നമ്മുടെ ഗുരുക്കൻമാർ ഏറെ സഹിച്ചിട്ടുണ്ടെന്നും മോഡി പറഞ്ഞു. അടിയന്തരാവസ്ഥ കാലത്ത് താൻ ഒളിവിലായിരുന്നുവെന്നും ഒളിച്ചിരിക്കാൻ സിഖ് വേഷം ധരിച്ചിരുന്നുവെന്നും മോഡി. പാഗ്ഡി വേഷമായിരുന്നു ധരിച്ചിരുന്നതെന്നും മോഡി പറഞ്ഞു.






