Sorry, you need to enable JavaScript to visit this website.

ബുള്‍ഡോസറുകള്‍ റിപ്പയര്‍ ചെയ്യുകയാണ്; മാര്‍ച്ച് പത്തിനുശേഷം ഇറക്കും- യോഗി ആദിത്യനാഥ്

മെയിന്‍പുരി- സംസ്ഥാനത്തെ എല്ലാ ബുള്‍ഡോസറുകളും റിപ്പയര്‍ ചെയ്യാന്‍ അയച്ചിരിക്കയാണെന്നും മാര്‍ച്ച് പത്തിനുശേഷം വീണ്ടും പ്രവര്‍ത്തനം തുടങ്ങുമെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ക്രിമിനലുകള്‍ക്കെതിരായ നടപടികള്‍ പുനരാംഭിക്കുമെന്നാണ്  മെയിന്‍പുരിയിലെ തെരഞ്ഞെടുപ്പ് യോഗത്തില്‍ യോഗി സൂചിപ്പിച്ചത്. യു.പി നിയമസഭാ തെരഞ്ഞെടുപ്പ് വേളയിലും ബുള്‍ഡോസറുകള്‍ പ്രവര്‍ത്തിപ്പിക്കുമോ എന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് മുഖ്യമന്ത്രിയോട് ആരാഞ്ഞിരുന്നു.
ക്രിമിനലുകളുടെ അനധികൃത സ്വത്തുക്കള്‍ ഇടിച്ചു തകര്‍ക്കാനാണ് യു.പി സര്‍ക്കാര്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ചിരുന്നത്. തെരഞ്ഞെടുപ്പ് വേളയിലും ബുള്‍ഡോസറുകള്‍ പ്രവര്‍ത്തിപ്പിക്കുമോ എന്നാണ് സമാജ് വാദി പാര്‍ട്ടിയുടെ ഒരു സീനിയര്‍ നേതാവ് എന്നോട് ചോദിച്ചത്. കുറച്ചുകാലത്തേക്ക് ആശങ്കപ്പെടേണ്ടതില്ലെന്നും ബുള്‍ഡോസറുകള്‍ വിശ്രമിത്തിലാണെന്നുമാണ് ഞാന്‍ മറുപടി നല്‍കിയത്. കഴിഞ്ഞ നാലര വര്‍ഷമായി മാളത്തില്‍ ഒളിച്ചിരുന്ന പലരും തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുശേഷം പുറത്തുവന്നിട്ടുണ്ട്- യോഗി ആദിത്യനാഥ് പറഞ്ഞു.
ഇങ്ങനെ പുറത്തുവന്നവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മാര്‍ച്ച് പത്തിനുശേഷം ബുള്‍ഡോസറുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നതോടെ ഇവരുടെ മുരള്‍ച അവസാനിക്കും-മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

 

Latest News