Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

'യോഗി'യുടെ മറവില്‍ നാഷനല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ തട്ടിപ്പും തിരിമറിയും: മുന്‍ മേധാവിക്കെതിരെ സിബിഐ ലുക്കൗട്ട് നോട്ടീസ്

ന്യൂദല്‍ഹി- ഹിമാലയത്തിലിരിക്കുന്ന അജ്ഞാതനായ 'യോഗി'യുടെ 'മാര്‍ഗനിര്‍ദേശങ്ങള'നുസരിച്ച് നാഷനല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ വന്‍ തിരമറിയും വെട്ടിപ്പും നടത്തിയ സംഭവത്തില്‍ മുന്‍ സിഇഒമാരായ ചിത്ര രാമകൃഷ്ണനും രവി നാരയ്‌നിനും സിഒഒ ആനന്ദ് സുബ്രമണ്യത്തിനുമെതിരെ സിബിഐ ലുക്കൗട്ട് നോട്ടീസ് ഇറക്കി. ഇവര്‍ രാജ്യം വിടുന്നത് തടയാനാണ് സിബിഐ നീക്കം. ഇവരെ തടയാന്‍ എല്ലാ വിമാനത്താവളങ്ങള്‍ക്കും തുറമുഖ, അതിര്‍ത്തി ക്രോസിങുകള്‍ക്കും വിവരം നല്‍കി. 

എന്‍എസ്ഇ ഓഹരി വിപണിയിലെ രഹസ്യങ്ങള്‍ ചോര്‍ത്തി വന്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയതിന് നേരത്തെ ദല്‍ഹിയിലെ ഒപിജി സെക്യൂരിറ്റീസ് ഉടമ സഞ്ജയ് ഗുപ്തയ്‌ക്കെതിരെ സിബിഐ കേസെടുത്തിരുന്നു.

Also Read I 'ആള്‍ദൈവം' പറ്റിച്ചു; നാഷനല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് മുന്‍ മേധാവിക്ക് സെബി മൂന്ന് കോടി പിഴയിട്ടു

ഹിമാലയന്‍ മലനിരകളിലിരിക്കുന്ന അജ്ഞാതനായ ഒരു യോഗിയുടെ വാക്കുകളും ഉപദേശവും കേട്ട് പ്രവര്‍ത്തിച്ചതിന് ചിത്ര രാമകൃഷ്ണന് സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) മൂന്ന് കോടി രൂപ പിഴയിട്ടിരുന്നു. 20 വര്‍ഷമായി ചിത്ര ഈ അജ്ഞാത ആള്‍ദൈവത്തിന്റെ സ്വാധീനത്തിലായിരുന്നുവെന്നും ഇദ്ദേഹം പറയുന്നത് അനുസരിച്ച് എന്‍സിഇ തലപ്പത്ത് യോഗ്യത ഇല്ലാത്തയാളെ നിയമിക്കുകയും കോടികള്‍ ആനുകൂല്യമായും മറ്റും നല്‍കിയെന്നും സെബി കണ്ടെത്തി. ഓഹരി വിപണി രംഗത്ത് പരിചിതനല്ലാത്ത ആനന്ദ് സുബ്രമണ്യനെ ഈ ആള്‍ദൈവത്തിന്റെ ഉപദേശമനുസരിച്ച് എന്‍സിഇയുടെ ഗ്രൂപ്പ് ഓപേറ്റിങ് ഓഫീസരും എംഡിയുടെ ഉപദേശകനുമായി നിയമിച്ചിരുന്നു. 

Latest News