ജിദ്ദ - നഗരത്തിൽ ചേരിവികസന പദ്ധതി നടപ്പാക്കുന്ന ഡിസ്ട്രിക്ടുകളിലെ ചരിത്ര ഭവനങ്ങൾ പൊളിക്കാതെ നിലനിർത്താൻ ബന്ധപ്പെട്ട വകുപ്പുകൾ ആലോചിക്കുന്നു. ജിദ്ദയിൽ പൊളിക്കാൻ തീരുമാനിച്ച ചേരിപ്രദേശങ്ങളിലെ ഏഴു ഭാഗങ്ങളിൽ ചരിത്ര ഭവനങ്ങളുണ്ട്. ഇതിൽ ഓരോ പ്രദേശങ്ങളിലും പത്തോളം ചരിത്ര ഭവനങ്ങളുണ്ടെന്ന് അൽഅറബിയ റിപ്പോർട്ട് ചെയ്തു.
ചേരിപ്രദേശങ്ങളിലെ ചരിത്രപരമായ നേട്ടങ്ങൾ സംരക്ഷിക്കാൻ സർക്കാർ ആഗ്രഹിക്കുന്നു. ഇവിടങ്ങളിൽ പൊളിക്കാതെ നിലനിർത്തുന്ന ചരിത്ര ഭവനങ്ങൾ സാംസ്കാരിക മന്ത്രാലയത്തിന് കൈമാറും. ചരിത്ര ഭവനങ്ങളോട് ചേർന്നുള്ള നിയമ വിരുദ്ധ കെട്ടിടങ്ങൾ രണ്ടു ഘട്ടങ്ങളായാണ് പൊളിക്കുക. ആദ്യ ഘട്ടത്തിൽ ബുൾഡോസറുകൾ അടക്കമുള്ള ഹെവി ഉപകരണങ്ങൾ ഉപയോഗിച്ചാണ് കെട്ടിടങ്ങൾ പൊളിക്കുക. എന്നാൽ രണ്ടാം ഘട്ടത്തിൽ ചരിത്ര പ്രാധാന്യമുള്ള നിർമിതികൾ നിലനിർത്താനും ചേരികൾ മാത്രം പൊളിക്കാനും പൊളിക്കൽ ജോലികൾ കൃത്യവും സൂക്ഷ്മവുമാക്കാനും ഹെവി ഉപകരണങ്ങൾക്കു പകരം തൊഴിലാളികളെ ആശ്രയിക്കും.
അതേസമയം, മക്കയിലെ അൽനികാസ ഡിസ്ട്രി






