Sorry, you need to enable JavaScript to visit this website.

ആശുപത്രികളും സ്‌കൂളുകളും പണിഞ്ഞു, താന്‍ മധുരിക്കുന്ന തീവ്രവാദിയെന്ന് കെജ്രിവാള്‍

ന്യൂദല്‍ഹി- താന്‍ വിഘടനവാദ പരാമര്‍ശങ്ങള്‍ നടത്തിയെന്ന ്ആരോപണത്തിനെതിരെ ആഞ്ഞടിച്ച് അരവിന്ദ് കെജ്രിവാള്‍. ഏററവും വലിയ കോമഡിയാണത്.  'ലോകത്തിലെ ഏറ്റവും മധുരമുള്ള തീവ്രവാദി' എന്ന് അദ്ദേഹം സ്വയം വിശേഷിപ്പിക്കുകയും ചെയ്തു.

ആം ആദ്മി പാര്‍ട്ടി (എഎപി) തലവനെ ബി.ജെ.പിയും കോണ്‍ഗ്രസും ആക്രമിച്ചത് ഒരു പ്രത്യേക സംസ്ഥാനത്തിന്റെ പ്രധാനമന്ത്രിയാകുമെന്ന് താന്‍ പറഞ്ഞുവെന്ന മുന്‍ പാര്‍ട്ടി നേതാവ് കുമാര്‍ വിശ്വാസിന്റെ വീഡിയോയുടെ പേരിലാണ്.

'അവരെല്ലാം എനിക്കെതിരെ കൂട്ടം കൂടി, എന്നെ തീവ്രവാദി എന്ന് വിളിക്കുന്നു. ഇത് കോമഡിയാണ് - ഇത് ചിരിപ്പിക്കുന്ന കാര്യമാണ്. അങ്ങനെയാണെങ്കില്‍ (പ്രധാനമന്ത്രി നരേന്ദ്ര മോഡി) എന്തുകൊണ്ടാണ് എന്നെ അറസ്റ്റ് ചെയ്യാത്തത്?' കെജ്രിവാള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സ്‌കൂളുകള്‍, ആശുപത്രികള്‍, വൈദ്യുതി, റോഡുകള്‍, വെള്ളം എന്നിവ നല്‍കുന്ന ഒരു ഭീകരന്‍, ലോകത്തിലെ ഏറ്റവും മധുരതരമായ തീവ്രവാദി ഞാനായിരിക്കണം,' ദല്‍ഹി മുഖ്യമന്ത്രി പറഞ്ഞു.

 

Latest News