കിഴക്കമ്പലത്ത് സി.പി.എം മർദ്ദനമേറ്റ ട്വന്റി20 പ്രവർത്തകൻ മരിച്ചു

കൊച്ചി- കിഴക്കമ്പലത്ത് സി.പി.എം പ്രവർത്തകരുടെ മർദ്ദനമേറ്റ ട്വന്റി20 പ്രവർത്തൻ ദീപു മരിച്ചു. കിഴക്കമ്പലം പഞ്ചായത്തിലെ വിളക്കണയ്ക്കൽ സമരത്തിനിടെയാണ് ദീപുവിന് മർദ്ദനമേറ്റത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു മർദ്ദനം. ശ്രീനിജൻ എം.എൽ.എക്ക് എതിരെ ട്വന്റി20 പ്രവർത്തകർ നടത്തിയ വിളക്കണയ്ക്കൽ സമരത്തിനിടെയാണ് ദീപുവിന് മർദ്ദനമേറ്റത്. ട്വന്റി20 ഭരിക്കുന്ന പഞ്ചായത്തുകളിലെ വികസന പ്രവർത്തനങ്ങൾക്ക് എം.എൽ.എ തടസം നിൽക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സമരം.
 

Latest News