Sorry, you need to enable JavaScript to visit this website.

അഹ്‌മദാബാദ് സ്‌ഫോടന പരമ്പര കേസില്‍ 38 പ്രതികള്‍ക്ക് വധശിക്ഷ

അഹ്‌മദാബാദ്- 2008ല്‍ ഗുജറാത്തിലെ അഹ്‌മദാബാദിലുണ്ടായ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട കേസിലെ 49 പ്രതികളില്‍ 38 പേര്‍ക്ക് കോടതി വധശിക്ഷ വിധിച്ചു. വിചാരണ ചെയ്ത പ്രതികളില്‍ 28 പേരെ നേരത്തെ കോടതി കുറ്റമുക്തരാക്കിയിരുന്നു.

2008 ജൂലൈ 26ന് നഗരത്തില്‍ പലയിടത്തായി ഉണ്ടായ 21 സ്‌ഫോടനങ്ങളില്‍ 56 പേര്‍ കൊല്ലപ്പെടുകയും 200ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഹര്‍കതുല്‍ ജിഹാദില്‍ ഇസ്ലാമി എന്ന ഭീകരസംഘടന ഈ സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. ഒന്നര മണിക്കൂറിനുള്ളിലാണ് ഭീകരര്‍ 21 ബോംബുകള്‍ പൊട്ടിച്ചത്. 2002ലെ ഗുജറാത്ത് കലാപത്തിനുള്ള പ്രതികാരമായിട്ടാണ് സ്‌ഫോടനം നടത്തിയതെന്നായിരുന്നു ഭീകരരുടെ വാദം.

Latest News