ദിലീപ് കേസില്‍ നാദിര്‍ഷയെ ചോദ്യം ചെയ്തു

കൊച്ചി- നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ സംവിധായകന്‍ നാദിര്‍ഷായെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. മൂന്ന് ദിവസം മുമ്പാണ് ചോദ്യം ചെയ്തതെങ്കിലും ഇപ്പോഴാണ് വിവരം പുറത്തുവരുന്നത്. നടന്‍ ദിലീപിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെയും ചോദ്യം ചെയ്തിരുന്നു.

അതേസമയം കേസില്‍ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ആരോപണങ്ങള്‍ തെളിയിക്കാന്‍ തെളിവുകള്‍ ഇല്ലെന്നും കേസ് കെട്ടിച്ചമച്ചതാണ് എന്നുമാണ് ദിലീപിന്റെ വാദം. നടിയെ ആക്രമിച്ച കേസില്‍ തെളിവുണ്ടാക്കാനാണ് തന്നെ പ്രതിയാക്കായതെന്നും സാക്ഷിയായ സംവിധായകന്‍ ബാലചന്ദ്രകുമാറും അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസും ചേര്‍ന്ന് വധഗൂഢാലോചന കേസ് കെട്ടിച്ചമച്ചതാണെന്നും ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടെയാണ് ഇക്കാര്യം നടന്നതെന്നും ദിലീപ് ആരോപിച്ചിരുന്നു. പോലീസുകാര്‍ കേസില്‍ വാദികളായിരിക്കുന്നതിനാല്‍ അന്വേഷണം ശരിയായി നടക്കില്ലെന്നും. അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്നും ദിലീപ് ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

 

 

Latest News