യുവാവും ഭര്‍തൃമതിയും ലോഡ്ജില്‍ ജീവനൊടുക്കിയ നിലയില്‍

തൃശൂര്‍ - യുവാവിനേയും ഭര്‍തൃമതിയായ യുവതിയേയും തൃശൂര്‍ നഗരത്തിലെ ലോഡ്ജില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ഒളരിക്കര മണിപറമ്പില്‍ വീട്ടില്‍ ജിമ്മി മകന്‍ റിജോ ജിമ്മി (26), കാര്യാട്ടുകര പുളി പറമ്പില്‍ വീട്ടില്‍ സുനില്‍ ഭാര്യ സംഗീത സുനില്‍ (26)
എന്നിവരെയാണ് തൃശൂര്‍ കെ. എസ് ആര്‍ ടി സി  സ്റ്റാന്‍ഡിനു സമീപമുള്ള ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഗീതയുടെ ഭര്‍ത്താവ് സുനിലിന്റെ  കാറ്ററിംഗ് സ്ഥാപനത്തിലെ ജീവനക്കാരനാണ് മരിച്ച റിജോ.
സംഗീതയെയും റിജോയേയും കാണാനില്ലെന്ന് വെസ്റ്റ് സ്റ്റേഷനില്‍ സുനില്‍ പരാതി നല്‍കിയിരുന്നു. ഇരുവരുടേയും മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ കെ. എസ് ആര്‍ ടി സി  സ്റ്റാന്‍ഡ് പരിസരത്തുണ്ടെന്നാണ് മനസിലായത്. തുടര്‍ന്ന് സ്റ്റാന്‍ഡിനു സമീപത്തെ ലോഡ്ജുകളിലെത്തി പോലീസ് ഇരുവരേയും കുറിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇവര്‍ മുറിയെടുത്ത ലോഡ്ജ് കണ്ടെത്തിയത്. തുടര്‍ന്ന് മുറി തുറന്നുനോക്കിയപ്പോള്‍ ഇരുവരെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വിഷം കഴിച്ച ശേഷമാണ് ഇവര്‍ തൂങ്ങിമരിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്.
ബുധനാഴ്ച ഉച്ചക്കാണ് ഇരുവരും ലോഡ്ജില്‍ റൂമെടുത്തത്. സംഗീതയ്ക്ക് മൂന്നു കുട്ടികളുണ്ട്.
ഒളരി വില്ലേജ് ഓഫീസിനു മുന്നില്‍ റിജോ തട്ടുകട നടത്തുന്നുണ്ട്. സനുവിനും തട്ടുകടയുണ്ട്. ഇരുവരും വീടുകളില്‍ കാറ്ററിംഗ് സര്‍വീസും നടത്തുന്നുണ്ട്. റിജോയ്ക്ക് ഒരു സഹോദരനുണ്ട്.
ചെറുപ്പം മുതല്‍ തന്നെ റിജോയും സംഗീതയും കൂട്ടുകാരായിരുന്നുവെന്ന് പറയുന്നു.
ബുധനാഴ്ച ഉച്ചയ്ക്കാണ് ഇരുവരും ഹോട്ടലില്‍ മുറിയെടുത്തത്.  രാത്രി 11.30നുളള ട്രെയിനിന് പോകണമെന്നാണ് ഇവര്‍ ഹോട്ടല്‍ അധികൃതരോട് പറഞ്ഞത്.  രാത്രി ഈ സമയം കഴിഞ്ഞും ഇവര്‍ മുറിയില്‍ നിന്ന് ഇറങ്ങിയില്ല.  പുലര്‍ച്ചെ പോലീസ്  എത്തി വാതില്‍ തള്ളി തുറന്നപ്പോഴാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.  ജനല്‍ കമ്പിയില്‍ ഒരേ ബെഡ്ഷീറ്റിലാണ് ഇരുവരും തൂങ്ങിമരിച്ചത്.
മുറിയില്‍ നിന്ന് വിഷക്കുപ്പിയും കണ്ടെടുത്തു.  വിഷം കഴിച്ച ശേഷമാണ് ഇവര്‍ തൂങ്ങിമരിച്ചതെന്നാണ് പോലീസ്  സംശയിക്കുന്നത്.   

 

Latest News