കൊച്ചി- മലയാളിയായ തെന്നിന്ത്യന്‍ സൂപ്പര്‍ താരം നയന്‍താര ചോറ്റാനിക്കര ക്ഷേത്രത്തില്‍ പ്രതിശുതവരനോടൊപ്പം മകം തൊഴലിനെത്തി. തമിഴ് സിനിമാ സംവിധായകനുമായ വിഗ്‌നേഷിനൊപ്പമാണ് നയന്‍താര ചോറ്റാനിക്കരയില്‍ എത്തിയത്.
ഉച്ചക്ക് രണ്ട് മണിയോടെയാണ് നയന്‍താര മകം തൊഴലിനായി എത്തിയത്. നടി പാര്‍വതിയും കൂടെയുണ്ടായിരുന്നു. തിരക്കിനിടയില്‍ പ്രതികരണം തേടി ചുറ്റും വളഞ്ഞ മാധ്യമ പ്രവര്‍ത്തകരോട് നന്ദി മാത്രം പറഞ്ഞ് അവര്‍ മടങ്ങി. എറണാകുളം സ്വദേശിയായ നയന്‍താര ചെന്നൈയിലാണ് സ്ഥിരതാമസം.






