കോട്ടയം -സാമൂഹ്യമാധ്യമങ്ങള്‍ വഴി പരിചയപ്പെട്ട യുവതികളെ ഗള്‍ഫില്‍ ജോലി വാഗ്ദാനം നല്‍കി കബളിപ്പിച്ച യുവാവ് അറസ്റ്റിലായിതിരുവല്ല നിരണം കിഴക്കേ തേവര്‍കുഴി വീട്ടില്‍ ജോര്‍ജ് മകന്‍ അജിന്‍ (27) ആണു അറസ്റ്റിലായത്. സാമൂഹ്യമാധ്യമങ്ങള്‍ വഴി സ്തീകളുമായി സൗഹൃദം സ്ഥാപിച്ച് താന്‍ യുഎഇയില്‍ സ്വന്തമായി തുടങ്ങാന്‍ പോകുന്ന ഹോട്ടലില്‍ ജോലി ഒഴിവ് ഉണ്ടെന്ന് പറഞ്ഞാണ് പണം കൈപ്പറ്റിയത്്. വിസ ചെലവിനായി 40000 രൂപ മാത്രം മതി എന്നു പറഞ്ഞ് പണം നേടിയെടുത്തശേഷം പിന്നീട് പലപ്പോഴായി അഞ്ച് ലക്ഷം രൂപ വീതം നാല്‍പതോളം പേരില്‍ നിന്നു വാങ്ങിയത്്.
ഇത്തരത്തില്‍ പണം തട്ടുന്നതിനായി സംക്രാന്തി ഭാഗത്ത് എത്തിയപ്പോള്‍ പണം നഷ്ടപ്പെട്ട കോട്ടയം പെരുമ്പായിക്കാട്ടു സ്വദേശിയായ യുവാവ് അജിനെ നാട്ടുകാരുടെ സഹായത്താല്‍ തടഞ്ഞുവച്ച് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു, പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡുചെയ്തു.






