ആണ്‍കുട്ടിയെ പീഡിപ്പിച്ചു, 29 കാരന്‍ കൊല്ലത്ത് പിടിയില്‍

കൊല്ലം- ബാലനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ 29 കാരന്‍ പിടിയില്‍. കൊല്ലം  കൊട്ടാരക്കര പുത്തൂരിലാണ് സംഭവം. കോട്ടാത്തല തലയിണ ജംഗ്ഷനില്‍ അജിത്ത് ഭവനില്‍ അജയന്‍ മകന്‍ അജീഷിനെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ പത്താം തീയതിയാണ് സംഭവം. കുട്ടിയെ ഭീഷണിപ്പെടുത്തി ഇയാള്‍ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു. കുട്ടി വിവരം അറിയിച്ചതോട പോലീസില്‍ പരാതി നല്‍കുകയായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് പ്രതിയെ പിടികൂിയത്.  പുത്തൂര്‍ ഐ.എസ്.എച്ച്.ഒ. സുബാഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

Latest News