Sorry, you need to enable JavaScript to visit this website.

കപ്‌കേക്കില്‍ ഭര്‍ത്താവിന്റെ ശുക്ലം പുരട്ടി വിദ്യാര്‍ഥികള്‍ക്ക് നല്‍കി; മുന്‍ അധ്യാപികയുടെ കുറ്റസമ്മതം

വാഷിംഗ്ടണ്‍- അമേരിക്കയില്‍ കപ്‌കേക്കുകളില്‍ ഭര്‍ത്താവിന്റെ ശുക്ലം പുരട്ടി കുട്ടികള്‍ക്ക് നല്‍കിയിരുന്നുവെന്ന് മുന്‍ അധ്യാപികയുടെ കുറ്റസമ്മതം. കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളില്‍ വിചാരണ നേരിടുന്ന 41 കാരി സിന്തിയ പെര്‍കിന്‍സാണ് മാപ്പുസാക്ഷിയാകുന്നതിന്റെ ഭാഗമായി കുറ്റം സമ്മതിച്ചത്. മുന്‍ഭര്‍ത്താവ് ഡെന്നിസിനെതിരെ മൊഴി നല്‍കാമെന്ന വ്യവസ്ഥയിലാണ് മുന്‍അധ്യാപികയെ മാപ്പുസാക്ഷിയാക്കുന്നത്. 2019 ലാണ് സിന്തിയയും ഡെന്നിസും അറസ്റ്റിലായിരുന്നത്.

https://www.malayalamnewsdaily.com/sites/default/files/2022/02/17/1cynthia-perkins-dennis-perkins.jpg
കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റങ്ങളില്‍ 41 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് സിന്തിയക്കെതിരെയുള്ളത്.   യു.എസിലെ ലൂസിയാനയിലുള്ള ലിവിംഗ്‌സറ്റണ്‍ സ്വദേശിനിയാണ് 36 കാരിയായ സിന്തിയ. വെസ്റ്റ്‌സൈഡ് ജൂനിയര്‍ ഹൈസ്‌കൂളിലെ കുട്ടികള്‍ക്ക് വിതരണം ചെയ്തിരുന്ന ഭക്ഷണങ്ങളിലാണ് ഇവര്‍ ഭര്‍ത്താവിന്റെ ശുക്ലം പുരട്ടിയതെന്നാണ് ആരോപണം. 13 വയസ്സിനു താഴെയുള്ള കുട്ടികളെ ഉപയോഗിച്ച് നീലച്ചിത്രങ്ങള്‍ നിര്‍മിച്ചതിന് ദമ്പതിമാര്‍ക്കെതിരെ കുറ്റം ചുമത്തിയിരുന്നു. ഇരുവര്‍ക്കുമെതിരെ കുട്ടികളെ ബലാത്സംഗം ചെയ്തതിനും കേസുണ്ട്. ലിവിംഗ്സ്റ്റണിലെ ഷെരീഫിന്റെ ഡെപ്യൂട്ടി ആയിരുന്നു അറസ്റ്റിലാകുമ്പോള്‍ ഡെന്നിസ്. അറസ്റ്റിനു പിന്നാലെ സിന്തിയ അധ്യപന ജോലി രാജിവെച്ചിരുന്നു. ഭര്‍ത്താവ് ഡെന്നിസാണ് തന്നെ കൊണ്ട് ഇതൊക്കെ ചെയ്യിച്ചതെന്ന് ആരോപിച്ച് വിവാഹമോചനം നേടുകയും ചെയ്തു. തനിക്കെതിരായ 72 ലൈംഗിക കുറ്റങ്ങളിലും നിരപരാധിയാണെന്നാണ് സിന്തിയ ആദ്യം വാദിച്ചിരുന്നത്. എന്നാല്‍ നീല്ലച്ചിത്ര നിര്‍മാണം, ഭക്ഷണത്തില്‍ ഹാനികരമായ വസ്തുക്കള്‍ ചേര്‍ക്കല്‍, ബലാത്സംഗം തുടങ്ങിയ കുറ്റങ്ങള്‍ സമ്മതിച്ചു. കൂട്ടുപ്രതികളായാണ് സിന്തിയയും മുന്‍ഭര്‍ത്താവ് ഡെന്നിസും ഒരുമിച്ചാണ് ഹാജരാകേണ്ടതെങ്കിലും ഡെന്നിസിനെതിരെ മൊഴി നല്‍കാന്‍ തയാറായ സ്ഥിതിക്ക് സിന്തിയയെ വേറെ തന്നെ വിചാരണ ചെയ്യും.

 

Latest News