പൊതുഭരണ സെക്രട്ടറിയെ മാറ്റി; നയപ്രഖ്യാപനത്തിൽ ഗവർണർ ഒപ്പിട്ടു

തിരുവനന്തപുരം- സംസ്ഥാന സർക്കാറിന്റെ നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടു. പൊതുഭരണ സെക്രട്ടറി ജ്യോതിലാലിനെ മാറ്റി സർക്കാർ ഉത്തരവിറക്കിയിരുന്നു. തുടർന്നാണ് ഗവർണർ ഒപ്പിട്ടത്. ഗവർണറുടെ സെക്രട്ടറിയായി ഹരി എസ് കർത്തായെ നിയമിച്ചതുമായി ബന്ധപ്പെട്ട സംഭവത്തിലെ വിവാദമാണ് ഗവർണറെ നയപ്രഖ്യാപനത്തിൽ ഒപ്പിടില്ലെന്ന തീരുമാനത്തിൽ എത്തിച്ചത്. എന്നാൽ പൊതുഭരണ സെക്രട്ടറിയെ മാറ്റിയതോടെ ഗവർണർ നയപ്രഖ്യാപനത്തിൽ ഒപ്പിടുകയായിരുന്നു.
 

Latest News