Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ശമ്പളം കൂട്ടിയതിന് കാനഡയിൽ ഡോക്ടർമാരുടെ പ്രതിഷേധം! വർധന പിൻവലിക്കണമെന്നാവശ്യം 

ക്യൂബെക് -ഡോക്ടർമാരുടെ ശമ്പളം സർക്കാർ വർധിപ്പിച്ചതിനെതിരെ കാനഡയിൽ നൂറു കണക്കിനു ഡോക്ടർമാർ പ്രതിഷേധവുമായി രംഗത്തെത്തി. തങ്ങൾക്ക് അത്യാവശ്യത്തിന് പണം ലഭിക്കുന്നുണ്ടെന്നും വർധിപ്പിച്ച ശമ്പളം പിൻവലിച്ച് ഈ തുക നഴ്‌സുമാരുടേയും മറ്റു ജീവനക്കാരുടേയും രോഗികളുടേയും സഹായത്തിനായി വിനിയോഗിക്കണമെന്നുമാണ് ഇവരുടെ ആവശ്യം. കാനഡയിലെ ക്യൂബെക് പ്രവിശ്യയിലാണ് ഡോക്ടർമാരുടെ കേട്ടുകേൾവിയില്ലാത്ത പ്രതിഷേധം. ഈ ആവശ്യം ഉന്നയിച്ചു കൊണ്ടുള്ള ഹർജിയിൽ ഇതുവരെ 213 ജനറൽ പ്രാക്ടീഷണർമാരും 184 സ്‌പെഷ്യലിസ്റ്റുകളും 149 റെസിഡന്റ് മെഡിക്കൽ ഡോക്ടർമാരും 162 മെഡിക്കൽ വിദ്യാർത്ഥികളുമടക്കം 700ലേറെ പേർ ഒപ്പു വച്ചു.

ആശുപത്രികളിൽ നഴ്‌സുമാരും മറ്റു ജീവനക്കാരും തൊഴിൽ രംഗത്ത് പ്രയാസങ്ങൾ നേരിടുകയും രോഗികൾക്കുള്ള സേവനങ്ങൾ വെട്ടിക്കുറക്കുകയും ചെയ്ത സാഹചര്യത്തിൽ തങ്ങൾക്കു നൽകിയ ഈ ശമ്പള വർധന ഞെട്ടലുളവാക്കിയെന്നും ഹർജിയിൽ ഡോക്ടർമാർ പറയുന്നു. 'ഞങ്ങളുടെ ശമ്പളത്തിൽ വരുത്തിയ വർധന പിൻവലിച്ച് ഈ തുക ആരോഗ്യ മേഖലയെ കൂടുതൽ മെച്ചപ്പെടുത്തുന്നതിന് വിനിയിയോഗിക്കണം. ആരോഗ്യ സംരക്ഷണ പ്രവർത്തകരുടേയും ചികിത്സ തേടിയെത്തുന്ന രോഗികളുടേയും ഗുണത്തിനായി നീക്കവയ്ക്കണമെന്നാണ് ക്യൂബെക്കിലെ ഡോക്ടർമാരായ ഞങ്ങൾ ആവശ്യപ്പെടുന്നത്,' ഹർജിയിൽ പറയുന്നു.

മോശം ജോലി സാഹചര്യങ്ങളിൽ പ്രതിഷേധിച്ച് നഴ്‌സുമാർ ധർണ നടത്തിയതിനു തൊട്ടുപിറകെയാണ് തങ്ങളുടെ ശമ്പളം വർധന പിൻവലിക്കണെന്നാവശ്യപ്പെട്ട് ഡോക്ടർമാർ രംഗത്തു വന്നത്.
 

Latest News