കല്‍പറ്റ-വിസ വാഗ്ദാനം ചെയ്തു മൂന്നു ലക്ഷം രൂപ തട്ടിയ കേസില്‍ പ്രതി പിടിയില്‍. പാലക്കാട് സ്വദേശി സ്റ്റാന്‍ലി സൈമനെയാണ്(42) കല്‍പറ്റ പോലീസ് ഇന്‍സ്‌പെക്ടര്‍ പി.പ്രമോദും സംഘവും സൈബര്‍ സെല്ലിന്റെ സഹായത്തോടെ കോഴിക്കോടുനിന്നു അറസ്റ്റു ചെയ്തത്. കല്‍പറ്റ സ്വദേശിയായ വിമുക്തഭടന്റെ പരാതിയിലാണ് ഇയാള്‍ക്കെതിരെ കേസ്. വിമുക്തഭടന്റെ മകനു വിസ നല്‍കാമെന്നു പറഞ്ഞാണ് പണം കൈക്കലാക്കിയത്.