ഇടുക്കി- 62കാരിയെ പീഡിപ്പിച്ച ശേഷം ഒളിവില്‍ പോയ പ്രതിയെ കഞ്ഞിക്കുഴി പോലീസ് അറസ്റ്റ് ചെയ്തു. മനയത്തടം മലയാറ്റില്‍ ജോയി ജോസഫ് (46) നെയാണ് അറസ്റ്റ് ചെയ്തത്. ഒരാഴ്ച മുമ്പ് ഭര്‍ത്താവും മകനും പുറത്ത് പോയ സമയത്ത് വീട്ടില്‍ അതിക്രമിച്ച് കയറി വൃദ്ധയെ പീഡിപ്പിക്കുകയായിരുന്നു. കഞ്ഞിക്കുഴി സി.ഐ സാം ജോസ് എസ്.ഐമാരായ അജയകുമാര്‍, ജോഷി, സലിം, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഷാജു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.