Sorry, you need to enable JavaScript to visit this website.

ഇന്ദ്രൻസ് മികച്ച നടൻ; പാർവതി നടി

തിരുവനന്തപുരം- 2017-ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. ഇന്ദ്രൻസാണ് മികച്ച നടൻ. ആളൊരുക്കം എന്ന ചിത്രത്തിലെ അഭിനയമാണ്. ചിത്രം. മികച്ച നടി പാർവതിയാണ്. ടേക് ഓഫ് എന്ന സിനിമയിലെ അഭിനയത്തിനാണ് അവാർഡ്. ലിജോ ജോസ് പെല്ലിശ്ശേരിയാണ് മികച്ച സംവിധായകൻ. അലൻസിയർ ലി ലോപസാണ് മികച്ച സ്വഭാവ നടൻ. തൊണ്ടി മുതലും ദൃക്‌സാക്ഷിയിലെ അഭിനയത്തിനാണ് അവാർഡ്. മാസ്റ്റർ അഭിനന്ദാണ് മികച്ച ബാലനടൻ. ചിത്രം സ്വനം. മികച്ച ബാലനടി നക്ഷത്രയാണ്. രക്ഷാധികാരി ബൈജുവിലെ അഭിനയത്തിനാണ് അവാർഡ്. ഈ.മ.യൗ എന്ന സിനിമയിലെ അഭിനയത്തിന് പോളി വത്സൻ മികച്ച സ്വഭാവനടിയായി. മനേഷ് മാധവനാണ് മികച്ച ക്യാമറാമാൻ. ഒറ്റമുറി വെൡച്ചമാണ് മികച്ച കഥാചിത്രം. മായാനദിയിലെ പാട്ടിന് ഷഹബാസിനെ മികച്ച ഗായകനാക്കി. സിതാര കൃഷ്ണകുമാറാണ് ഗായിക(വിമാനം). അർജുനൻ മാസ്റ്ററാണ് മികച്ച സംഗീത സംവിധായകൻ. (ചിത്രം ഭയാനകം). ജനപ്രീതിയുള്ള മികച്ച സിനിമ രക്ഷാധികാരി ബൈജു ഒപ്പ്. മഹേഷ് നാരായണനാണ് മികച്ച നവാഗതസംവിധായകൻ. സ്വനമാണ് മികച്ച കുട്ടികളുടെ ചിത്രം. വിനീത കോശിക്ക അഭിനയത്തിന് മികച്ച ജൂറി അവാർഡ് ലഭിച്ചു.  എം.എ നിഷാദാണ് മികച്ച കഥയൊരുക്കിയത്. 
 

Latest News