പീസ് സ്‌കൂളിനെതിരായ രണ്ട് കേസുകള്‍ക്ക് സ്റ്റേ 

കൊച്ചി- എറണാകുളം പീസ് സ്‌കൂളിനെതിരായ രണ്ട് എഫ്‌ഐആറുകള്‍ക്ക്  ഹൈക്കോടതി ഒരാഴ്ചത്തേക്ക് സ്റ്റേ അനുവദിച്ചു. കൊട്ടിയം, കാട്ടൂര്‍ പോലിസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ക്കാണ് സ്റ്റേ. പാലാരിവട്ടം പോലിസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് തുടരാമെന്നും കോടതി വ്യക്തമാക്കി. പീസ് സ്‌കൂള്‍ മാനേജിംഗ് ഡരക്ടറായ എം.എം. അക് ബർ സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതി നടപടി. പാലാരിവട്ടം കേസിലാണ് അക്ബറിനെ റിമാന്‍റ് ചെയ്തിരുന്നത്. 

Latest News