പ്രതിവര്‍ഷം ഒന്നര കോടിയുടെ വരുമാനം; ബച്ചനു സുരക്ഷ നല്‍കിയിരുന്ന പോലീസുകാരന്‍ സസ്‌പെന്‍ഷനില്‍

മുംബൈ- വര്‍ഷം ഒന്നര കോടി രൂപയുടെ വരുമാനമുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മെഗാസ്റ്റാര്‍ അമിതാഭ് ബച്ചന്റെ കാവല്‍ ഡ്യൂട്ടി ഉണ്ടായിരുന്ന പോലീസ് കോണ്‍സ്റ്റബിളിനെ സസ്‌പെന്‍ഡ് ചെയ്തു.
കഴിഞ്ഞ വര്‍ഷം വരെ ബച്ചന്റെ സുരക്ഷാ ചുമതല ഉണ്ടായിരുന്ന ഹെഡ് കോണ്‍സ്റ്റബിള്‍ ജിതേന്ദ്ര ഷിന്‍ഡെയാണ് സസ്‌പെന്‍ഷനിലായത്.
ഷിന്‍ഡെയുടെ ഭാര്യ ബച്ചന്‍ ഉള്‍പ്പെടെയുള്ള ബോളിവുഡ് താരങ്ങള്‍ക്കടക്കം സെക്യൂരിറ്റി നല്‍കുന്ന കമ്പനി നടത്തുന്നുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തിയതായി ഉദ്യോഗസ്ഥന്‍ പറഞ്ഞു. വര്‍ഷം ഒന്നര കോടിയുടെ വരുമാനമുണ്ടെന്ന് ഹെഡ് കോണ്‍സ്റ്റബിള്‍ വെളിപ്പെടുത്തിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്നാണ് സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

 

Latest News