റിയാദ്- ബിനാമി ബിസിനസില്‍ ഏര്‍പ്പെട്ടവര്‍ക്ക് പദവി ശരിയാക്കാന്‍ ഇന്ന് രാത്രി 11:59 വരെ സമയമുണ്ടെന്ന് വാണിജ്യമന്ത്രാലയം വക്താവ് അബ്ദുറഹ്മാന്‍ അല്‍ഹുസൈന്‍ അറിയിച്ചു. ഇന്ന് അവസാന ദിവസമാണ്. ഇനി ഇത് സംബന്ധിച്ച ആനുകൂല്യങ്ങള്‍ ഉണ്ടാവില്ല. പദവി ശരിയാക്കാത്തവര്‍ക്കെതിരെ നടപടിയുണ്ടാകും. ഓരോരുത്തര്‍ക്കും അവരുടെ ട്രേഡ് രജിസ്‌ട്രേഷനുകള്‍ തവക്കല്‍നാ ആപ്ലിക്കേഷന്‍ വഴി അറിയാനാകും. അതിനാല്‍ പദവി ശരിയാക്കാനുള്ള സമയം പാഴാക്കരുത്. അ്‌ദ്ദേഹം പറഞ്ഞു.
അതേസമയം പദവി ശരിയാക്കാനുളള സമയക്രമം ഇനിയും ദീര്‍ഘിപ്പിക്കില്ലെന്ന് ഇന്‍ഫര്‍മേഷന്‍ മന്ത്രി ഡോ. മാജിദ് അല്‍ഖസബി വ്യക്തമാക്കി.