Sorry, you need to enable JavaScript to visit this website.

അൻപതാളുകളെ വിളിച്ച് ബിരിയാണി കൊടുത്താൽ പാർട്ടി കൗൺസിലാകില്ല-അഹമ്മദ് ദേവർകോവിൽ

കോഴിക്കോട്- പാർട്ടി അഖിലേന്ത്യാ നേതൃത്വത്തെ അംഗീകരിക്കാത്തവർ പാർട്ടിയിൽ ഉണ്ടാവില്ലെന്നും പരസ്യമായി അത്തരം നിലപാടെടുക്കുന്നവർക്കെതിരെ ഗുരുതരമായ അച്ചടക്കനടപടിയുണ്ടാകുമെന്നും ഐ.എൻ.എൽ സംസ്ഥാന അഡ്ഹോക്ക് കമ്മിറ്റി ചെയർമാൻ കൂടിയായ മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. ഇന്നലെ കോഴിക്കോട് നടന്ന ഐ.എൻ.എൽ അഡ് ഹോക്ക് കമ്മിറ്റിയുടെ ആദ്യ യോഗത്തിന് ശേഷം വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വഹാബിനെ കൂടി ഉൾപ്പെടുത്തി മുന്നോട്ട് പോകാനാണ് ആഗ്രഹം. ഇന്നത്തെ യോഗത്തിൽ അദ്ദേഹം പങ്കെടുക്കുമെന്നായിരുന്നു കരുതിയിരുന്നത്. അദ്ദേഹത്തിന് തെറ്റ് തിരുത്തി മടങ്ങിവരാം. ഗുണ്ടകളെ ഉപയോഗിച്ച് അധികാരം പിടിച്ചെടുക്കാമെന്ന് വ്യാമോഹം മാത്രമാണ്. ദേശീയ നേതൃത്വത്തെ അംഗീകരിക്കാത്ത വഹാബിന് ഐ.എൻ.എൽ സംസ്ഥാന കൗൺസിൽ വിളിക്കാനാവില്ല.' 50 ആളെ വിളിച്ച് ബിരിയാണി നൽകിയാൽ പാർട്ടി കൗൺസിലാവില്ലെന്നും അഹമ്മദ് ദേവർ കോവിൽ പറഞ്ഞു. 
ഐ.എൻ.എൽ പുതിയസംസ്ഥാന കമ്മിറ്റി മാർച്ച് 31ന് മുമ്പായി  ചുമതലയൽക്കും. മെബർഷിപ്പ് വിതരണം ഈ മാസം 28ന് മുമ്പ് പൂർത്തിയാക്കാനാണ് തീരുമാനം. ഇതിനായി 25 മുതൽ 28 വരെ ഗൃഹസമ്പർക്ക പരിപാടി നടത്തി മെം 
മ്പർഷിപ്പ് കാംപയിൻ പൂർത്തിയാക്കും. 20 മുമ്പായി യോഗം ചേർന്ന് മെമ്പർഷിപ്പ് ക്യാംപയിൻ വിജകരമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഒരുക്കണമെന്ന് എല്ലാ ജില്ലാ കമ്മിറ്റികൾക്കും നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
 മാർച്ച് ഏഴിന് മുമ്പായി പഞ്ചായത്ത്, മുനിസിപ്പൽ, കോർപറേഷൻ കമ്മിറ്റികൾ നിലവിൽ വരണം. 15ന് മുമ്പായി നിയോജക മണ്ഡലം കമ്മിറ്റികളും 20 മുമ്പായി ജില്ലാ കമ്മിറ്റികളും 31ന് മുമ്പായി പുതിയ സംസ്ഥാന കമ്മിറ്റിയും അധികാരമേൽക്കുക എന്നീ ക്രമത്തിൽ ക്യാപയിൻ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. 
വഹാബ് പക്ഷമാണ് ഗുണ്ടകളെ ഉപയോഗിച്ച് എറണാകുളത്ത് അക്രമം ഉണ്ടാക്കിയതെന്ന് വ്യക്തമാക്കിയ െ എ. എൻ. എൽ നേതാക്കൾ സംഭവത്തിൽ എഫ്.ഐ.ആറിൽ പേരുള്ള പ്രവർത്തകരെ പാർട്ടിയിൽ നിന്ന്പുറത്താക്കുമെന്നും പറഞ്ഞു.
ഗുരതരമായ അച്ചടക്ക ലംഘനം കണ്ടെത്തിയവരുടെ കാര്യത്തിൽ അഡ്ഹോക്ക് കമ്മിറ്റി കൂടിയാലോചിച്ച് മാത്രമേ തീരുമാനമെടുക്കുകയുള്ളു എന്നും നേതാക്കൾ അറിയിച്ചു. ഐ.എൻ.എല്ലിനെ തകർക്കാൻ ചില ബാഹ്യശക്തികൾ ശ്രമിക്കുന്നുണ്ടെന്നും ദേശീയ നേതൃത്വത്തിന് റിപ്പോർട്ട് നൽകുമെന്ന് കാസിം ഇരിക്കൂർ പറഞ്ഞു. ഭരണഘടന അനുസരിച്ച് പ്രവർത്തിക്കുന്ന സംഘടനാ സംവിധാനത്തിനെതിരേ ഏതെങ്കിലും ഒരു വ്യക്തി മറു ഭാഗത്തു നിന്നാൽ അത് ഒരു പാർട്ടിയാണെന്ന് പറയാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അഡ്ഹോക്ക് കമ്മിറ്റി അംഗങ്ങളായ കെ.എസ് ഫഖ്റുദ്ദീൻ, ഡോ. എ.എ അമീൻ, ബി ഹംസ ഹാജി, എം.എം മാഹീൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Latest News