കൊച്ചി- സൗദിയിലേക്ക് വീണ്ടും ചാര്‍ട്ടര്‍ വിമാന സര്‍വീസ് ഏര്‍പ്പെടുത്തി യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യു.എന്‍.എ). സംഘടനയില്‍ അംഗത്വുള്ളവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും 23,000 രൂപയ്ക്ക് സൗദി ടിക്കറ്റ് ലഭിക്കും. ഈ മാസം 19 മുതലാണ് സ്‌പൈസ് ജെറ്റ് സര്‍വീസ്. കോഴിക്കോട്, കൊച്ചി എയര്‍പോര്‍ട്ടുകളില്‍നിന്ന് റിയാദിലേക്കും ജിദ്ദയിലേക്കുമാണ് സര്‍വീസ് നടത്തുകയെന്ന് യു.എന്‍.എ അറിയിച്ചു.
റിയാദില്‍നിന്ന് ലഖ്‌നൗവിലേക്കും ജിദ്ദിയില്‍നിന്ന് കോഴിക്കോട്ടേക്ക് തിരച്ചും സര്‍വീസ് നടത്തും. കോഴിക്കോട്-റിയാദ് (19), കോഴിക്കോട്-ജിദ്ദ (20), കൊച്ചി-ജിദ്ദ (22), കോഴിക്കോട്-റിയാദ് (23), കോഴിക്കോട്-റായദ് (36) കോഴിക്കോട്-ജിദ്ദ (28) എന്നീ ദിവസങ്ങളില്‍ വിമാനങ്ങളുണ്ടാകും.






