Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇരുപത്തിയഞ്ചുകാരിയായ മയക്ക് മരുന്ന് വിൽപ്പനക്കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. 

വടകര- മാരക മയക്കുമരുന്ന് വിതരണം ചെയ്യുന്ന യുവതിയെ പൊലീസ് തന്ത്രപൂർവ്വം അറസ്റ്റ് ചെയ്തു. തൊട്ടിൽ പാലം ചീളിയാട് സ്വദേശി ശരണ്യ (25) യാണ് മൊകേരിയിൽ പിടിയിലായത്.നാദാപുരം ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡാണ് ഇന്ന്  യുവതിയെ കസ്റ്റഡിയിൽ എടുത്തത് . ഇവരിൽ നിന്ന് സ്ഥിരമായി മയക്കുമരുന്ന് വാങ്ങിക്കുന്നയാളെ പൊലീസ് പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് ശരണ്യയെ കുറിച്ച് വിവരം കിട്ടിയതിനെ തുടർന്ന് ഇയാളെ കൊണ്ട്  യുവതിയെ മൊകേരിയിലേക്ക് വിളിപ്പിക്കുകയായിരുന്നു.. മൊകേരി നിർമല ടാക്കീസിന് സമീപം ബസിൽ വന്നിറങ്ങിയ യുവതിയെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

ഇവരിൽ നിന്ന് ഒരു ഗ്രാം  എംഡി എം എ കണ്ടെടുത്തതായി പോലീസ് പറഞ്ഞു. .കഴിഞ്ഞ ദിവസം ഒരാളെ എഡിഎമ്മുമായി ഡി വൈ എസ് പി യുടെ സ്ക്വാഡ് പിടികൂടിയിരുന്നു.തുടർന്ന് നടത്തിയ അന്വേഷണത്തെ തുടർന്നാണ് ഇവരെ പാടി കൂടിയത്. ലഹരി വിൽപ്പനക്കാരെ കുറിച്ച് പേലീസിന് കാര്യമായ വിവരങ്ങൾ ലഭിച്ചതായാണ് വിവരം. ശരണ്യയെ കോടതിയിൽ ഹാജരാക്കുമെന്ന്  ഡി വൈ എസ് പി പറഞ്ഞു. എസ് ഐ  സമീർ , സി പി ഒമാരായ ലതീഷ്, സബിഷ്, അനിൽ കുമാർ എന്നിവർ മയക്കുമരുന്ന് വേട്ടയിൽ പങ്കാളികളായി

Latest News