എഎപി കോണ്‍ഗ്രസിന്റെ ഫോട്ടോകോപ്പിയെന്ന് പ്രധാനമനമന്ത്രി മോഡി

പത്താന്‍കോട്ട്- നിയമസഭാ തെരഞ്ഞെടുപ്പില്‍ ഫെബ്രുവരി 20ന് വോട്ടെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബില്‍ മുന്നിലുള്ള ആം ആദ്മി പാര്‍ട്ടിയേയും കോണ്‍ഗ്രസിനേയും ആക്രമിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രചാരണം. അയോധ്യയിലെ രാമ ക്ഷേത്ര നിര്‍മാണത്തെ എതിര്‍ക്കുന്നതിനും സൈനികരുടെ ധീരതയെ ചോദ്യം ചെയ്യുന്നതിലും എഎപിയും കോണ്‍ഗ്രസ് ഒരുപോലെ ആയിരുന്നെന്ന് മോഡി ആരോപിച്ചു. 

സൈനിര്‍ ധീരത കാണിച്ചപ്പോള്‍ ഈ പാര്‍ട്ടികളുടെ നേതാക്കള്‍ പാക്കിസ്ഥാന്‍ പറയുന്നത് പോലെയാണ് പറഞ്ഞത്. ഒരു കൂട്ടര്‍ പഞ്ചാബിലെ യുവജനങ്ങളെ മയക്കുമരുന്നിന്റെ പിടിയിലമര്‍ത്തി. മറ്റൊരു കൂട്ടര്‍ ദല്‍ഹിയിലെ യുവജനങ്ങളെ മദ്യത്തിന് അടിമയാക്കുകയാണ്. ഒരുത്തര്‍ പഞ്ചാബിനെ കൊള്ളയടിച്ചപ്പോള്‍ മറ്റെ പാര്‍ട്ടി ദല്‍ഹിയില്‍ ഒന്നിനു പിറകെ ഒന്നായി അഴിമതികള്‍ നടത്തുകയായിരുന്നു. ദല്‍ഹിയില്‍ ഭൂരിപക്ഷമില്ലാതെ അധികാരത്തിലെത്തിയപ്പോള്‍ എഎപിയെ പിന്തുണച്ചത് കോണ്‍ഗ്രസ് ആയിരുന്നു. കോണ്‍ഗ്രസ് ഒറിജിനല്‍ ആണെങ്കില്‍ മറ്റേത് അതിന്റെ ഫോട്ടോ കോപ്പിയാണ്- മോഡി പറഞ്ഞു.
 

Latest News