മുംബൈ- കള്ളനോട്ടുകള്‍ കണ്ടെത്തുന്നതിനും തടയുന്നതിനുമുള്ള റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്തതിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 40 ലക്ഷം രൂപ പിഴിയിട്ടു. എസ് ബി ഐയുടെ ഭാഗത്ത് വീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആര്‍ബിഐ നടപടി. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐയുടെ രണ്ട് കറന്‍സി ചെസ്റ്റുകളില്‍ ആര്‍ബിഐ നടത്തിയ മിന്നല്‍ പരിശോധനയിലാണ് കള്ളനോട്ട് തടയാനുള്ള ചട്ടങ്ങള്‍ പാലിക്കാത്തതായി കണ്ടെത്തിയത്.
പരിശോധനാ റിപ്പോര്‍ട്ടും മറ്റു രേഖകളും കണക്കിലെടുത്ത് കാരണം ബോധിപ്പിക്കാന്‍ ആവശ്യപ്പെട്ട് ആര്‍ബിഐ എസബിഐക്ക് നോട്ടീസ് അയച്ചിരുന്നു. ഇതിനു വ്യക്തമായ മറുപടി നല്‍കാത്തതിനെ തുടര്‍ന്നാണ് പിഴ ചുമത്തിയത്.






