സച്ചിന്‍ദേവ് എംഎല്‍എയും മേയര്‍ ആര്യ രാജേന്ദ്രനും വിവാഹിതരാകുന്നു

തിരുവനന്തപുരം-  ബാലുശ്ശേരി എംഎല്‍എയും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയുമായ കെ എം സച്ചിന്‍ദേവും തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും വിവാഹിതരാകുന്നു. ഒരു മാസത്തിന് ശേഷമാണ് വിവാഹമെന്ന് ബന്ധുക്കള്‍ അറിയിച്ചു. നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ പരാജയപ്പെടുത്തിയാണ് സച്ചിന്‍ ദേവ് ആദ്യമായി എംഎല്‍എയാകുന്നത്. വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെയാണ് സച്ചിന്‍ ദേവ് വളര്‍ന്നത്. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് ആര്യ രാജേന്ദ്രന്‍. പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് ആര്യ രാജേന്ദ്രന്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥിയായി മത്സരിക്കുന്നതും മേയറാകുന്നതും.  


 

Latest News