കീവ്- റഷ്യയുടെ യുദ്ദക്കൊതിയ്ക്ക് താല്‍ക്കാലിക വിരാമമായെങ്കിലും ഉക്രെയിന്റെ
വെബ് സൈറ്റുകള്‍ റഷ്യ തകര്‍്ത്തു പ്രതിരോധ മന്ത്രാലയത്തിന്റേയും സൈന്യത്തിന്റേയും രണ്ട് സ്‌റ്റേറ്റ് ബാങ്കുകളുടേയും വെബ്‌സൈറ്റുകള്‍ സൈബര്‍ ആക്രമണത്തില്‍ തകര്‍ന്നതായി ഉക്രെയിന്‍ അറിയിച്ചു. റഷ്യയാണ് സൈബര്‍ ആക്രമണത്തിന് പിന്നിലെന്നും ഉക്രെയിന്‍ അധികൃതര്‍ ആരോപിച്ചു. ഏറ്റവും വലിയ ധനകാര്യ സ്ഥാപനങ്ങളായ ഓസ്ചാഡ് ബാങ്ക് സ്‌റ്റേറ്റ് സേവിങ്‌സ് ബാങ്കിന്റേയും െ്രെപവറ്റ് 24 ന്റേയും വെബ്‌സൈറ്റുകളാണ് തകര്‍ന്നത്. ഉക്രെയിന്റെ പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് തുറക്കുമ്പോള്‍ സാങ്കേതിക അറ്റക്കുറ്റപണികള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നാണ് ഇപ്പോള്‍ കാണിക്കുന്നത്.
ഉക്രെയിന് ് ചുറ്റും റഷ്യ വളഞ്ഞിരിക്കുകയാണെന്നും ഇപ്പോഴും ആക്രമണത്തിനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ടെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. ഉക്രെയിന്‍ അതിര്‍ത്തിയില്‍ വിന്യസിച്ചിരുന്ന ഒരുവിഭാഗം സേനയെ അവരുടെ താവളങ്ങളിലേക്ക് പിന്‍വലിക്കുന്നതായി റഷ്യന്‍ പ്രതിരോധമന്ത്രാലയം അറിയിച്ചതിന് പിന്നാലെയാണ് ബൈഡന്റെ പ്രസ്താവന.
ഒരുവിഭാഗം സേനയെ പിന്‍വലിച്ചെന്ന റഷ്യന്‍ പ്രതിരോധമന്ത്രാലയത്തിന്റെ അവകാശവാദം സ്ഥിരീകരിക്കാനായിട്ടില്ല. അവര്‍ പിന്‍വാങ്ങിയെങ്കില്‍ നല്ലത്. പക്ഷേ അക്കാര്യം ഇതുവരെ തങ്ങള്‍ക്ക് സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല. ഞങ്ങളുടെ നിരീക്ഷകര്‍ സൂചിപിക്കുന്നത് പ്രകാരം അവിടെ ഇപ്പോഴും കടുത്ത ഭീഷണി നിലനില്‍ക്കുകയാണ്' -ബൈഡന്‍ പറഞ്ഞു.