തളിപ്പറമ്പ്- രാജ്യവ്യാപകമായി പ്രതിമ തകര്‍ക്കല്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തലവേദനയായിരിക്കെ, കണ്ണൂരില്‍ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പ്രതിമക്കു നേരെ ആക്രമണം. തളിപ്പറമ്പ് താലൂക്ക് ഓഫിസ് കോമ്പൗണ്ടിലെ ഗാന്ധി പ്രതിമയ്ക്കു നേരെയാണ് അജ്ഞാതന്റെ ആക്രമണം. രാവിലെ എട്ടരയോടെ പ്രതിമയുടെ മുകളില്‍ കയറിയ അജ്ഞാതന്‍ ഗാന്ധിജിയുടെ കണ്ണടയും മാലയും നശിപ്പിക്കുകയായിരുന്നു. പിന്നീടു പ്രതിമയില്‍ അടിച്ച ശേഷം ഇയാള്‍ സ്ഥലം വിട്ടു. ഇയാള്‍ നടന്നുപോകുന്ന ചിത്രം പുറത്തുവന്നിട്ടുണ്ട്.