കോട്ടയം - സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പ്രണയം നടിച്ചു പീഡിപ്പിച്ചുവെന്ന പരാതിയില്‍ പാലാ മൂന്നിലവ് പടിപ്പുരയ്ക്കല്‍ വീട്ടില്‍ സുരേഷ് മകന്‍ വിപിന്‍ ( 20) പോലീസ് പിടിയിലായി. കശാപ്പ് ജോലി ചെയ്തിരുന്ന വിപിന്‍ ഫെയ്‌സ്ബുക്കിലൂടെയാണ് പെണ്‍കുട്ടിയുമായി പരിചയത്തിലായത്.കഴിഞ്ഞമാസം 13 നാണ് കേസിനാസ്പദമായ സംഭവം.
സ്‌കൂളില്‍ പഠനത്തിനായി പോയ വിദ്യാര്‍ഥിനിയെ പാലാ ടൗണില്‍ എത്തിയ പ്രതി ബൈക്കില്‍ കയറ്റി ഈരാറ്റുപേട്ട അയ്യമ്പാറയില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടി സ്‌കൂളില്‍ ഹാജരാകാതിരുന്നതിനെത്തുടര്‍ന്ന് അധ്യാപകര്‍ മാതാപിതാക്കളുമായി ബന്ധപ്പെട്ടതിനെത്തുടര്‍ന്ന് കൗണ്‍സിലിംഗ് നടത്തിയപ്പോഴാണ്് പെണ്‍കുട്ടി പീഡനവിവരം പുറത്തു പറഞ്ഞത്. പാലാ ഡിവൈഎസ്പിയുടെ നിര്‍ദ്ദേശ പ്രകാരമാണ് പോലീസ്് പ്രതിയെ അറസ്റ്റ് ചെയ്തത്.