ജിസാനിൽ മരിച്ച മൂന്നിയൂർ സ്വദേശിയുടെ മൃതദേഹം മറവ് ചെയ്തു

ജിസാൻ- ജിസാനിൽ ഹൃദയാഘാതം മൂലം മരിച്ച മലപ്പുറം മൂന്നിയൂർ സ്വദേശി മുഹമ്മദ് കുന്നുമ്മലിന്റെ മൃതദേഹം ബെയഷ് ലെ അൽ മത്‌ഐൻ മഖ്ബറയിൽ മറവ് ചെയ്തു. വിസ തീരുകയും ഹുറൂബിന്റെ നൂലാമാലകളിൽ പെട്ട് നിയമക്കുരുക്കിലായ കുന്നുമ്മൽ മുഹമ്മദിന്റെ മൃതദേഹം കെ.എം.സി.സി പ്രവർത്തകരുടെ മേൽനോട്ടത്തിലാണ് മറവുചെയ്തത്. 
മത്എൻ ജുമാ മസ്ജിദിൽ നടന്ന ജനാസ നമസ്‌കാരത്തിനും പ്രാർത്ഥനക്കും മജീദ് ഫൈസി ഇരിട്ടി നേതൃത്വം നൽകി. കൈ.എം.സി.സി ദേശീയ വൈസ് പ്രസിഡന്റ് അസിസ് ചേളാരി, ജിസാൻ കമ്മിറ്റി ചെയർമാൻ ഗഫൂർ വാവൂർ സിക്രട്ടറി സാദിഖ് മാസ്റ്റർ  ആരിഫ് (സബിയ്യ), ജമാൽ കമ്പിൽ,  കോമു ഹാജി, ശമിൽ മുഹമ്മദ് വലമ്പൂർ, ജമാൽ കാട്ടാമ്പള്ളി,  മജീദ്,  യാസർ വാൽ കണ്ടി, റിയാസ് കെ ടി, ഹനീഫ, റഫീഖ് (ബാപ്പുട്ടി )  ബന്ധുക്കളായ നസീർ കല്ലാക്കൻ സഹോദരൻ ഉമ്മർ', റഷീദ് തുടങ്ങിയവരും  ബൈഷിലേയും മത് ഐനിലേയും പ്രവാസി സുഹൃത്തുക്കളും സ്വദേശികളുമായി നിരവധി പേർ പങ്കെടുത്തു.
 

Latest News