അടുക്കാന്‍ ശ്രമിച്ചപ്പോള്‍ അയല്‍ക്കാരി അകന്നു; കുത്തി പരിക്കേല്‍പിച്ച ശേഷം വിവാഹിതന്‍ ജീവനൊടുക്കി

നാഗ്പൂര്‍- അടുക്കാന്‍ ശ്രമിച്ചപ്പോള്‍ അയല്‍ക്കാരി കൂടുതല്‍ അകലുകയും മിണ്ടാതാകുകയും ചെയ്തതോടെ കുത്തി പരിക്കേല്‍പിച്ച ശേഷം 47 കാരന്‍ ജീവനൊടുക്കി. മഹാരാഷ്ട്രയിലെ നാഗ്പൂര്‍ ജില്ലാിലാണ് സംഭവം.
വിവാഹിതനും രണ്ട് മക്കളുടെ പിതാവുമായ ഭാരത് അന്‍ഡേല്‍ക്കറാണ് അയല്‍ക്കാരിയും വിവാഹതയുമായ 37 കാരിയെ കുത്തി പരിക്കേല്‍പിച്ച ശേഷം ജീവനൊടുക്കിയതെന്ന് പോലീസ് പറഞ്ഞു.
ഭിവാപുര്‍ പ്രദേശത്തെ കര്‍ഷക തൊഴിലാളിയായ സ്ത്രീയാണ് അന്‍ഡേല്‍ക്കറുമായുള്ള സൗഹൃദം വെണ്ടന്നുവെച്ച് അയാളുമായുള്ള സംസാരം നിര്‍ത്തിയിരുന്നത്.
വീടിനു സമീപം വെച്ചാണ് ഇവരെ അന്‍ഡേല്‍ക്കര്‍ ആക്രമിച്ചത്. വൈകിട്ട് അന്‍ഡേല്‍ക്കര്‍ കീടനാശിനി കഴിച്ച് ജീവനൊടുക്കുകയായിരുന്നു.

 

Latest News